Candy | വിലക്കിയ പഞ്ഞി മിഠായി കളർ മാറ്റി വീണ്ടും വിൽപനയിൽ; 'നിർമിക്കുന്നത് കാൻസറിന് കാരണമായ റോഡമിൻ ചേർത്ത്'; സൂക്ഷിച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ
May 11, 2023, 14:26 IST
കാസർകോട്: (www.kasargodvartha.com) ഭക്ഷ്യവകുപ്പ് വിലക്കിയ പഞ്ഞി മിഠായി കളർ മാറ്റി വെള്ള നിറത്തിൽ വീണ്ടും വിൽപനയ്‌ക്കെത്തി. അടുത്തിടെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ പഞ്ഞിമിഠായി നിർമിക്കുന്ന അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം സ്പെഷൽ ടാസ്ക് ഫോഴ്‌സ് നടത്തിയ പരിശോധനയിൽ കാൻസറിന് കാരണമായ റോഡമിൻ ചേർത്ത ആയിരം പാകറ്റ് പഞ്ഞി മിഠായി പിടികൂടിയതായി അധികൃതർ അറിയിച്ചിരുന്നു.
പഞ്ഞി മിഠായിയെ 'ബോംബെ മിഠായി' എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ ഉൽപാദകർ. വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിച്ചാണ് വിവിധ കളറുകളിലായി മിഠായി നിർമിക്കുന്നതെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
കരുനാഗപ്പള്ളിയിൽ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 25 ഓളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ചേർന്നാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തു ഉപയോഗിച്ച് മിഠായി നിർമിച്ചിരുന്നത്. ഇത്തരത്തിൽ ജില്ലകൾ തോറും മിഠായി നിർമാണം നടക്കുന്നതായാണ് വിവരം. പരാതിയെ തുടർന്ന് കളർ മാറ്റിയാണ് ഇപ്പോൾ വിൽപന. കുമ്പളയിലും, പരിസരപ്രദേശങ്ങളിലും ഈ പഞ്ഞി മിഠായി കളർ മാറ്റി വിൽപന നടത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
എവിടെനിന്നാണ് കൊണ്ടുവരുന്നതെന്ന് തൊഴിലാളികൾ വെളിപ്പെടുത്തുന്നുമില്ലെന്നാണ് ആരോപണം. കുട്ടികളെ ലക്ഷ്യം വെച്ചാണ് വിൽപന. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനാൽ ആരോഗ്യവകുപ്പും ഭക്ഷ്യവകുപ്പും പൊലീസും മിഠായി നിർമാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. മിഠായി ഉൽപാദന കേന്ദ്രം നടത്താൻ അതിഥി തൊഴിലാളികൾക്ക് പഞ്ചായത് ലൈസൻസോ, ഫുഡ് സേഫ്റ്റി സർടിഫികറ്റോ, തൊഴിലാളികൾക്ക് ഹെൽത് സർടിഫികറ്റോ ഇല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വീടുകളും ലോഡ്ജുകളുമൊക്കെ വാടകയ്ക്കെടുത്തും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് മിഠായി നിർമാണമെന്നാണ് ആക്ഷേപം. നിരോധിച്ച റോഡമിൻ - ബി എന്ന ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Keywords: News, Kasaragod, Food Safety, Bombay Candy, Ban, Banned 'Bombay Mittai' on sale again.
< !- START disable copy paste -->