എം സി ഖമറുദ്ദീന് എം എല്‍ എയ്ക്കെതിരെയുള്ള 148 കേസുകളില്‍ 90 കേസുകളിലും ജാമ്യം; ബാക്കിയുള്ള മറ്റ് കേസുകളിലും ഉടന്‍ ജാമ്യം ലഭിച്ചേക്കും; ഖമറുദ്ദീന് പുറത്തിറങ്ങുന്നത് തടയാന്‍ പുതിയ പരാതിക്കാരെ കണ്ടെത്താനും ശ്രമം
Jan 23, 2021, 11:12 IST
കാസര്‍കോട്: (www.kasargodvartha.com 23.01.2021) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടര മാസമായി റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിയുന്ന എം സി ഖമറുദ്ദീന് എം എല്‍ എയ്ക്കെതിരെയുള്ള 148 കേസുകളില്‍ 90 കേസുകളിലും ജാമ്യം ലഭിച്ചു. ബാക്കിയുള്ള മറ്റു കേസുകളിലും ഖമറുദ്ദീന് ഉടന്‍ ജാമ്യം ലഭിച്ചേക്കും. ഇതോടെ ഖമറുദ്ദീന് പുറത്തിറങ്ങുന്നത് തടയാന്‍ പുതിയ പരാതിക്കാരെ കണ്ടെത്താനും ഖമറുദ്ദീന്റെ എതിരാളികള്‍ ശ്രമം തുടങ്ങിയതായി വിവരം പുറത്തുവന്നു.
800 ലധികം നിക്ഷേപകരെയാണ് ഖമറുദ്ദീനും കൂട്ടരും വഞ്ചിച്ചതെന്നായിരുന്നു ആക്ഷന്‍ കമിറ്റി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേസ് ഉദ്ഭവിച്ച് മാസം മൂന്ന് കഴിഞ്ഞിട്ടും ഇതുവരെയായി 150ല്‍ താഴെ പരാതികള്‍ മാത്രമാണ് പൊലീസില്‍ എത്തിയിരിക്കുന്നത്. ബാക്കി 650 ലേറെ നിക്ഷേപകര്‍ എന്തുകൊണ്ട് പരാതിയുമായി മുന്നോട്ട് വരുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപത്തിന് ബലം നല്‍കുന്നതാണ് നിക്ഷേപകരില്‍ ഭൂരിഭാഗം പേരും കേസ് നടപടിയുമായി മുന്നോട്ട് വരാതിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇക്കഴിഞ്ഞ നവംബര്‍ ഏഴിനാണ് എം എല്‍ എയെ ചോദ്യം ചെയ്യാനായി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റു കേസുകളുടെ ജാമ്യാപേക്ഷകള്‍ കോടതികളുടെ പരിഗണനയിലാണ്. ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ് ഓഫ് കമ്പനിയുടെ ഷെയ്ര്ഹോള്ഡര്മാര് ചേര്‍ന്ന് ഖമറുദീനെ ചെയര്‍മാനാക്കുകയായിരുന്നു. 2007 മുതല്‍ 2013 വരെ ഫാഷന്‍ ഗോള്‍ഡിന്റെ നാല് കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിച്ച കുറ്റം മാത്രമാണ് ഖമറുദ്ദീന് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.
< !- START disable copy paste -->

ചെയര്മാന് സ്ഥാനം സ്റ്റാറ്റിയൂടറി പോസ്റ്റല്ലെന്നും ചെക്ക് നല്കി ഖമറുദ്ദീന് ഒരാളില്‍ നിന്നുപോലും നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് കരാറുകളിലെല്ലാം ഒപ്പിട്ടിട്ടുള്ളതെന്നും പ്രതിഭാഗം വാദിക്കുന്നു. ഭരണതലത്തിലുള്ള സ്വാധീനമാണ് സിവില്‍ കേസിന് പകരം ക്രിമിനല്‍ കേസിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും ഖമറുദ്ദീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു .
2019 വരെ ലാഭവിഹിതം ലഭിച്ചതായി ചില ഷെയര്‍ ഉടമകള്‍ തന്നെ പൊലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണം നല്കാനുള്ളവര്ക്കെല്ലാം അത് മടക്കി നല്‍കുമെന്നും കുറച്ച് സാവകാശം വേണമെന്നും അറസ്റ്റിന് മുമ്പ് ഖമറുദ്ദീന് അഭ്യര്‍ത്ഥിച്ചെങ്കിലും നിക്ഷേപകരില്‍ ഒരു വിഭാഗം ആളുകള്‍ ആ നിര്‍ദ്ദേശത്തോട് പുറം തിരിഞ്ഞ് നിന്നതോടെയാന്ന് കേസും വിവാദവും ഉയര്‍ന്നുപൊങ്ങി തുടങ്ങിയത്.
കുറച്ച് നാളുകള്‍ മാത്രം രാഷ്ട്രീയമായ ചര്‍ച്ചകള്‍ ഉണ്ടാക്കിയതല്ലാതെ പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി പരാതി നല്‍കിയവര്‍ക്ക് നീതി കിട്ടാതെ നിയമനടപടി നീണ്ടുപോകുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. രണ്ടോ മൂന്നോ ലക്ഷം രൂപ നിക്ഷേപിച്ചവരാണ് പ്രതിസന്ധിയിലകപ്പെട്ടവര്‍. എന്നാല്‍ പത്തും മുപ്പതും അമ്പതും ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ വലിയ ലാഭം മോഹിച്ചാണ് പണം ഇറക്കിയത്. അതിനിടെ പരാതിക്കാരായ നിക്ഷേപകരെയും ഇ ഡി ചോദ്യം ചെയ്യുമെന്ന സൂചന പുറത്ത് വന്നതോടെ ലക്ഷങ്ങള്‍ ഇറക്കിയ പലരും അങ്കലാപ്പിലായിട്ടുണ്ട്. ഇവര്‍ക്കെല്ലാം വരുമാനത്തിന്റെയും ആദായ നികുതി നല്കിയതിന്റെയും കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന.
അതിനിടെ കേസില്‍ ലുക്ഔട് നോടീസ് പുറപ്പെടുവിച്ച ന്നൊം പ്രതി ടി കെ പൂക്കോയ തങ്ങള്‍, രണ്ടാം പ്രതി ഹിശാം എന്നിവരെ മാസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാതെ അന്വേഷണ സംഘം അലംഭാവം കാട്ടുന്നതിനെതിരെ നിക്ഷേപകര്‍ അമര്‍ഷത്തിലാണ്.

Keywords: Kasaragod, News, Kerala, Bail, Case, MLA, Complaint, Gold, Jewellery, Top-Headlines, Police, MC Kamaruddin, Fashion Gold, Bail was granted in 90 of the 148 cases against MC Kamaruddin MLA.
< !- START disable copy paste -->