ജാമ്യം ലഭിക്കാനുള്ളത് 6 കേസുകളിൽ മാത്രം; എം സി ഖമറുദ്ദീൻ എം എൽ എ അടുത്തയാഴ്ച ജയിലിൽ നിന്നും പുറത്തിറങ്ങിയേക്കും; മുഖ്യ പ്രതികളെ രക്ഷപ്പെടുത്തി എം എൽ എയെ മാത്രം കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് അഭിഭാഷകനെന്ന ആരോപണവുമായി പ്രതിഷേധത്തിനൊരുങ്ങി ഒരു വിഭാഗം നിക്ഷേപകർ
Feb 6, 2021, 16:41 IST
കാസർകോട്: (www.kasargodvartha.com 06.02.2021) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ ആറ് കേസുകളിൽ കൂടി ജാമ്യം ലഭിച്ചാൽ എം സി ഖമറുദ്ദീൻ എംഎൽഎ അടുത്ത ആഴ്ച ജയിലിൽ നിന്നും പുറത്തിറങ്ങിയേക്കും. അതേ സമയം മുഖ്യ പ്രതികളെ രക്ഷപ്പെടുത്തി എം എൽ എയെ മാത്രം കുടുക്കാന്‍ കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ ഗൂഡാലോചന നടത്തിയെന്ന ആരോപണവുമായി പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് ഒരു വിഭാഗം നിക്ഷേപകർ. മീഡിയാവൺ ചാനലിലൂടെയാണ് നിക്ഷേപകർ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
എം എൽ എയെ കുടുക്കാൻ സി പി എം സഹയാത്രികനായ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ ഗുഢാലോചന നടത്തിയെന്ന് പരാതി നൽകിയ ഒരു നിക്ഷേപകൻ വെളിപ്പെടുത്തി. ഖമറുദ്ദീന് ജാമ്യം ലഭിക്കാതിരിക്കാൻ പല സമയങ്ങളിലായി പരാതി നൽകാൻ നിക്ഷേപകരെ അഭിഭാഷകൻ നിർബന്ധിച്ചിരുന്നതായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നിക്ഷേപകരും ഡയറക്ടർമാരും അടങ്ങുന്ന ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുന്നതിനിടെയാണ് അഭിഭാഷകൻ രംഗത്തെത്തി പരാതി നൽകാൻ പ്രേരിപ്പിച്ചതെന്ന് ആരോപണവുമായി രംഗത്ത് വന്ന നിക്ഷേപകർ പറയുന്നു. കേസുകളുടെ എണ്ണം കൂട്ടാനായി ഒരു കുടുംബത്തിലെ തന്നെ നിക്ഷേപകരോട് വ്യത്യസ്ത പരാതികൾ നൽകാൻ അഭിഭാഷകൻ നിർദ്ദേശിച്ചുവെവെന്നും അവർ ആരോപണം ഉന്നയിക്കുന്നു. അറസ്റ്റിന് ശേഷവും പുതിയ കേസുകൾ കൊടുക്കാൻ നേരത്തെ തന്നെ പരാതികൾ തയ്യാറാക്കിയിരുന്നതായും നിക്ഷേപകർ വെളിപ്പെടുത്തുന്നു.
മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചാൽ രണ്ട് ദിവസങ്ങൾക്കകം ഖമറുദ്ദീന് പുറത്തിറങ്ങാനാവും. ഇത് തടയാനായി വീണ്ടും പരാതി കൊടുപ്പിക്കാൻ നീക്കം നടത്തിയതാണ് നിക്ഷേപകർ അഭിഭാഷകനെതിരെ തിരിയാൻ ഇടയാക്കിയതെന്ന് അവർ പറഞ്ഞു.
അന്വേഷണ സംഘത്തിനും തുടക്കത്തിലുണ്ടായ ആവേശമില്ലെന്ന് ആരോപണമുണ്ട്. ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ ലുകൗട് നോടീസ് പുറപ്പെടുവിച്ചതല്ലാതെ മറ്റ് അന്വേഷണം ഏതാണ്ട് മരവിച്ച നിലയിലാണെന്ന് വിമർശനമുണ്ട്. ഖമറുദ്ദീനെ അറസ്റ്റ് ചെയ്തതോടെ ഭരണതലത്തിൽ നിന്നുള്ള സമർദ്ദവും അന്വേഷണ സംഘത്തിന് ഇപ്പോഴില്ല. നിരവധി വാഹനങ്ങൾ അടക്കം 25 കോടിയുടെ ആസ്തി വകകൾ ഫാഷൻ ഗോൾഡിന് ഉള്ളതായാണ് സൂചന.
Keywords: Bail, Case, MLA, Jail, Release, Kasaragod, News, Kerala, Top-Headlines, Jewellery, Bail is available in only 6 cases; MC Khamaruddin MLA is likely to be released from jail next week.
< !- START disable copy paste -->