Police FIR | 'ബീചിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അശ്ലീല വീഡിയോ കാട്ടിക്കൊടുത്തു'; ഓടോറിക്ഷ ഡ്രൈവർക്കെതിരെ പോക്സോ കേസ്
Mar 13, 2024, 19:51 IST
മേൽപറമ്പ്: (KasargodVartha) ബീചിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓടോറിക്ഷ ഡ്രൈവർക്കെതിരെ പോക്സോ കേസെടുത്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 12 വയസുകാരൻ്റെ പരാതിയിലാണ് കേസ്.
കഴിഞ്ഞവർഷം കുടുംബത്തോടൊപ്പം ഉള്ളാൾ ബീചിലെത്തിയ കുട്ടിയെ കുട്ടിക്കൊണ്ടുപോയ മംഗ്ളുറു സ്വദേശിയായ ഓടോറിക്ഷ ഡ്രൈവറാണ് മൊബൈൽ ഫോണിൽ സൂക്ഷിച്ച അശ്ലീല വീഡിയോ കാട്ടി ഉപദ്രവിച്ചതെന്നാണ് ആരോപണം.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. സംഭവം നടന്നത് മംഗ്ളുറു പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ മേൽപറമ്പ് പൊലീസ് കേസ് മംഗ്ളുറു പൊലീസിന് കൈമാറി.