ഔഫിൻ്റെ കൊലപാതകം: വിലാപയാത്രയ്ക്കിടെയും ശേഷവും കല്ലൂരാവിയിലും പരിസര പ്രദേശങ്ങളിലും വ്യാപക അക്രമം; ലീഗ് ഓഫീസ് അടിച്ചു തകർത്തു
Dec 24, 2020, 22:58 IST
പടന്നക്കാട്: (www.kasargodvartha.com 24.12.2020) അബ്ദുർ റഹ്‌മാൻ ഔഫിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിലാപയാത്രയ്ക്കിടെയും ശേഷവും കല്ലൂരാവിയിലും പരിസര പ്രദേശങ്ങളിലും വ്യാപക അക്രമം. കല്ലൂരാവിയിലെ മുസ്ലീം ലീഗ് ഓഫീസായ സി എച്ച് സൗധം അടിച്ചു തകർത്തു. തൊട്ടടുത്ത കടകൾക്കും നിരവധി വീടുകൾക്കും നേരെ അക്രമം നടന്നു.
പടന്നക്കാട്ടെ ശിഹാബ് തങ്ങൾ സ്മാരക ബസ് വെയ്റ്റിങ് ഷെൽടർ അടിച്ചു തകർത്തു. ഔഫിന്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ പടന്നക്കാട് ദേശീയപാതക്കരികെ നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ് ഒരു വിഭാഗം വെയ്റ്റിങ് ഷെൽടർ തകർത്തത്.
Keywords: Kerala, News, Kasaragod, Kanhangad, Murder, SYS, Attack, Muslim-league, Office, Top-Headlines, Auf Murder, Auf death: Widespread violence in and around Kalluravi during and after the mourning procession; The league office was smashed.
< !- START disable copy paste -->