city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെലുങ്കാനയിലെ പണം തട്ടല്‍ സംഭവത്തില്‍ സര്‍വത്ര ദുരൂഹത; നഷ്ടപ്പെട്ടത് 2 ലക്ഷം രൂപയെന്ന് എഫ് ഐ ആര്‍, വാദിയെ പ്രതിയാക്കാനും തെലുങ്കാന പോലീസിന്റെ ശ്രമം

കാസര്‍കോട്: (www.kasargodvartha.com 05.08.2017) തെലുങ്കാന ബിക്‌റാബാദ് മൊമിന്‍പേട്ടില്‍ കാര്‍ തടഞ്ഞ് ഡ്രൈവറെയും സുഹൃത്തിനെയും കണ്ണില്‍ മുളകുപൊടി വിതറി പണം തട്ടിയ സംഭവത്തില്‍ തെലുങ്കാന പോലീസിന്റെ അന്വേഷണത്തില്‍ സര്‍വത്ര ദുരൂഹത. വാദിയെ പ്രതിയാക്കുന്ന രീതിയിലാണ് പോലീസിന്റെ അന്വേഷണമെന്നാണ് ആക്ഷേപം. രണ്ടു ലക്ഷം രൂപ മാത്രമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. എന്നാല്‍ തെലുങ്കാന പോലീസ് പ്രചരിപ്പിച്ചത് 89 ലക്ഷം രൂപയുടെ കവര്‍ച്ച നടന്നുവെന്നാണ്. കഴിഞ്ഞ ദിവസമാണ് തെലുങ്കാന പോലീസ് കാസര്‍കോട്ടെത്തി വിദ്യാനഗര്‍ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവന്നത്.

തെലുങ്കാനയിലെ പണം തട്ടല്‍ സംഭവത്തില്‍ സര്‍വത്ര ദുരൂഹത; നഷ്ടപ്പെട്ടത് 2 ലക്ഷം രൂപയെന്ന് എഫ് ഐ ആര്‍, വാദിയെ പ്രതിയാക്കാനും തെലുങ്കാന പോലീസിന്റെ ശ്രമം

നിരപരാധിയായ കാസര്‍കോട് ചെങ്കള സ്വദേശിയായ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ വാദിയെ തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് പോലീസിന്റേതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 11ന് രാത്രി 11 മണിയോടെയാണ് ചെമ്മനാട്ടെ ഇബ്രാഹിം ഖലീലിനെയും അണങ്കൂര്‍ സ്വദേശിയായ സുഹൃത്ത് അബ്ദുല്‍ സത്താറിനെയും ആക്രമിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. ഇവര്‍ എം പി 68 സി 0624 നമ്പര്‍ ടാറ്റ സഫാരി വാഹനത്തില്‍ മധ്യപ്രദേശില്‍ നിന്നും വരുമ്പോഴാണ് തെലുങ്കാനയിലെ ബിക്‌റാബാദ് മൊമിന്‍പേട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.

തെലുങ്കാനയിലെ അക്രമം നടന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ ഇബ്രാഹിമിന്റെ സുഹൃത്തും ഫാക്ടറി ഉടമയുമായ എം ഡി ജുനൈദിനോട് ഇരുവരും സംസാരിച്ചിരുന്നു. രാത്രി 9.30 മണിക്ക് സദാശിവപേട്ട ടൗണ്‍ കടന്ന് നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു തൊട്ടടുത്തുള്ള ഒരു കെമിക്കല്‍ ഫാക്ടറി കടന്നയുടനെ പിന്നാലെ വെളുത്ത കെ എ 01 രജിസ്‌ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിലെത്തിയ സംഘം ഇബ്രാഹിമിനെയും സത്താറിനെയും അക്രമിക്കുകയായിരുന്നു. 25 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു കാറിലുണ്ടായിരുന്നത്.

ഇതില്‍ ടീഷര്‍ട്ട് ധരിച്ച ഒരാള്‍ ഇബ്രാഹിമിന്റെയും അബ്ദുല്‍ സത്താറിന്റെയും കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് അക്രമിച്ചാണ് കാറില്‍ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്തത്. ഇവര്‍ ഉടന്‍ തന്നെ മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള മൊമിന്‍പേട്ടിലെത്തുകയും പോലീസിന്റെ കണ്‍ട്രോള്‍ റൂം നമ്പറായ 100 ല്‍ വിളിച്ച് സംഭവം അറിയിക്കുകയും ചെയ്തു. എന്നാല്‍ അക്രമികളെത്തിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖലീല്‍ അവിടുത്തെ പോലീസില്‍ പരാതി നല്‍കിയത്. ഭാഷയറിയാത്തതിനാല്‍ ഹിന്ദിയില്‍ മൊഴിയെടുത്താണ് തെലുങ്കിലും പിന്നീട് ഇംഗ്ലീഷിലും പോലീസ് എഫ് ഐ ആര്‍ ഇട്ടത്.

പോലീസിന്റെ എഫ് ഐ ആറില്‍ രണ്ടു ലക്ഷം രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പോലീസ് ഇപ്പോള്‍ പറയുന്നത് 89 ലക്ഷം രൂപ കവര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ്. ഇതാണ് ദുരൂഹതയ്ക്ക് കാരണമായിരിക്കുന്നത്. കേസ് ഒതുക്കാന്‍ പരാതിക്കാരോട് തന്നെ തെലുങ്കാന പോലീസ് കൈക്കൂലി ചോദിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. അതിനിടെ കാസര്‍കോട്ടെത്തിയ തെലുങ്കാന പോലീസ് കേസിന്റെ മറ്റു വിവരങ്ങളൊന്നും കാസര്‍കോട് പോലീസുമായി പങ്കുവെച്ചിട്ടില്ലെന്നാണ് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Police, police-enquiry, Chengala, Robbery, Bribe, Telungana, FIR, Attempt to twist snatching case. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia