Booked | കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവാസിയായ യുവാവിനെ ബൈക് കുറുകെയിട്ട് മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു
Oct 11, 2023, 12:03 IST
ഉദുമ: (KasargodVartha) കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവാസിയായ യുവാവിനെ ബൈക് കുറുകെയിട്ട് മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ബേക്കല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഉദുമ കാപ്പിലിലെ അഫ്രാസ് മന്‍സിലില്‍ കെ ബി യൂസുഫിനെയാണ് ബന്ധുവായ ഇര്‍ഫാന്‍ വഴി തടഞ്ഞ് ആക്രമിച്ചതെന്നാണ് പരാതി. ഞായറാഴ്ച രാത്രി 10 മണിയോടെ ഉദുമ കാപ്പില്‍ ജന്‍ക്ഷനില്‍ വെച്ച് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ആക്രമിച്ചതെന്നാണ് പരാതി.
യൂസുഫ് സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കൈ കൊണ്ട് മുഖത്ത് അടിക്കുകയും കത്തി, പഞ്ച് തുടങ്ങിയ മാരക ആയുധങ്ങളുമായി പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അടിയേറ്റ് യൂസുഫിന്റെ പല്ലിന് ക്ഷതമേറ്റിട്ടുണ്ട്. യുവാവിനെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഐപിസി 341, 323, 324, 294(b), 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

Keywords: Attacking youth; Police registered case, UDMA, Kapil, News, Police, Complaint, Case, Attack, Hospitalized, Treatment, Injury, Kerala News.