ദമ്പതികളെയും മകനെയും മുഖംമൂടി സംഘം അക്രമിച്ച കേസിന്റെ ചുരുളഴിയുന്നു; ക്വട്ടേഷന്‍ സംഘത്തില്‍പെട്ട ഒരാളടക്കം 4 പേര്‍ അറസ്റ്റില്‍, അറസ്റ്റിലായവരില്‍ മുന്‍ പഞ്ചായത്ത് മെമ്പറും
Jul 5, 2017, 13:07 IST
കുറ്റിക്കോല്‍: (www.kasargodvartha.com 05.07.2017) ദമ്പതികളെയും മകനെയും മുഖംമൂടി സംഘം അക്രമിച്ച കേസിന്റെ ചുരുളഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തില്‍പെട്ട ഒരാളടക്കം നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതില്‍ മുന്‍ പഞ്ചായത്ത് മെമ്പറും ഉള്‍പെടും. മുളിയാര്‍ മുന്‍ പഞ്ചായത്ത് മെമ്പറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ചെങ്കള കെ.കെ പുറത്തെ സി.കെ മുനീര്‍ (33), സിപിഎം മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖ് (31), ആലൂരിലെ ടി.എ സൈനുദ്ദീന്‍ (34), ക്വട്ടേഷന്‍ സംഘത്തില്‍പെട്ട വിദ്യാനഗര്‍ ചാല റോഡിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (20) എന്നിവരെയാണ് ആദൂര്‍ സി ഐ സിബി തോമസും സംഘവും അറസ്റ്റു ചെയ്തത്.
കേസില്‍ മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് കുറ്റിക്കോലിലെ കെ. അബ്ദുല്‍ നാസര്‍ (56), ഭാര്യ ഖൈറുന്നീസ (40), മകന്‍ ഇര്‍ഷാദ് (എട്ട്) എന്നിവരെ സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചത്. കുറ്റിക്കോല്‍ ടൗണിലേക്ക് വന്ന അബ്ദുല്‍ നാസറും കുടുംബവും കാറില്‍ വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ വീടിന് സമീപത്ത് വെച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കാര്‍ തടഞ്ഞ് ആക്രമം നടത്തിയത്.
റോഡ് തടസപ്പെടുത്തിയത് കണ്ട് കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന രണ്ട് പേരടങ്ങുന്ന മുഖംമൂടി സംഘം ചാടിവീണ് ആക്രമിക്കുകയായിരുന്നു. കാറും അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു. ഗള്‍ഫുകാരനായ അബ്ദുല്‍ നാസര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. അബ്ദുല്‍ നാസറിനെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും അന്ന് പരാതിയുയര്‍ന്നിരുന്നു.
അക്രമിക്കപ്പെട്ട അബ്ദുല്‍ നാസറിന്റെ ബന്ധത്തില്‍പെട്ടവരാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവദിവസം സ്ഥലത്തെത്തിയവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അറസ്റ്റിലായവരില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തിരുന്നത്. മറ്റുള്ളവര്‍ ഗൂഢാലോചന നടത്തിയവരാണെന്നും പോലീസ് പറഞ്ഞു. നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ആദൂര്‍ എസ് ഐമാരായ ദാമോദരന്‍, ജയകുമാര്‍, സിഡി പാര്‍ട്ടി അംഗങ്ങളായ ഫിലിപ്പ്, നാരായണന്‍ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Related News:
കാറില്‍ പോകുമ്പോള്‍ മുഖംമൂടി സംഘത്തിന്റെ ആക്രമത്തില്‍ ദമ്പതികള്‍ക്കും മകനും പരിക്കേറ്റു
Keywords: Kasaragod, Kerala, Kuttikol, news, arrest, Police, case, Attack case; 4 arrested