അക്രമം തടയാനെത്തിയ പോലീസിനെ തടഞ്ഞു; പോലീസ് വാന്‍ തകര്‍ത്തു, 120 പേര്‍ക്കെതിരെ കേസ്
Aug 16, 2017, 11:27 IST
അമ്പലത്തറ: (www.kasargodvartha.com 16.08.2017) ആര്‍ എസ് എസ് ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമം തടയാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. സ്വാതന്ത്ര്യ ദിനത്തില്‍ കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവജന പ്രതിരോധ സംഗമത്തില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ആര്‍ എസ് എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പോലീസിനെ തടയുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാന്‍ അടിച്ചുതകര്‍ത്തു. വാന്‍ തകര്‍ത്തതിനെ തുടര്‍ന്ന് 50,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം കോട്ടപ്പാറയിലെത്തുകയും അക്രമം നടത്തുകയായിരുന്നവരെ ലാത്തിവീശി പിന്തിരിപ്പിക്കുകയുമായിരുന്നു. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പോലീസ് വാന്‍ തകര്‍ത്തതിനും 120 ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
ആര്‍ എസ് എസിന്റെ ഉരുക്കുകോട്ടയായ കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ പ്രതിരോധ സംഗമം നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയാണ് കോട്ടപ്പാറയില്‍ ഏര്‍പെടുത്തിയിരുന്നത്. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
Related News:
ഡിവൈഎഫ്‌ഐ പരിപാടി കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ കല്ലേറ്
മാവുങ്കാലിലുണ്ടായത് തെരുവുയുദ്ധം; പോലീസ് അക്രമം അഴിച്ചുവിട്ടതായി ആക്ഷേപം, 40 ഓളം വാഹനങ്ങള്‍ തകര്‍ത്തു, ഹോട്ടലും തകര്‍ത്തു
ബി ജെ പി - ആര്‍ എസ് എസ് ശക്തി കേന്ദ്രത്തിലെ ഡി വൈ എഫ് ഐയുടെ യുവജന പ്രതിരോധസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, DYFI, RSS, Attack, Clash, Attack against Police; Case against 120