അഫ്ഗാന്‍ സ്വദേശികള്‍ മടങ്ങിയിട്ടും കലിപ്പ് തീരുന്നില്ല; വീട്ടുടമയുടെ കാര്‍ അജ്ഞാതസംഘം തകര്‍ത്തു
Sep 27, 2017, 20:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.09.2017) അഫ്ഗാന്‍ സ്വദേശികളെ താമസിപ്പിച്ചിരുന്ന രാവണീശ്വരം കുന്നുപാറയിലെ വീട്ടുടമയുടെ മാരുതി കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. കുന്നുപാറയിലെ അബ്ദുല്‍ ജാഫറിന്റെ ഭാര്യ ആഇശയുടെ കാറാണ് ചൊവ്വാഴ്ച രാത്രി തകര്‍ക്കപ്പെട്ടത്. ആഇശയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നുമാണ് തിങ്കളാഴ്ച രാത്രി മൂന്ന് അഫ്ഗാന്‍ സ്വദേശികളെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ ചോദ്യം ചെയ്യുകയും വിസ അടക്കമുള്ള രേഖകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ നിയമവിരുധമായ ഒന്നുമില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ പോലീസ് നക്ഷത്ര ഹോട്ടലിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. ഇവിടെ നിന്നുമാണ് ഇവര്‍ ചൊവ്വാഴ്ച നാട്ടിലേക്ക് തിരിച്ചുപോയത്. എന്നാല്‍ ആഇശയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 60 എഫ് 2885 നമ്പര്‍ മാരുതി 800 കാര്‍ ഒരു സംഘം ആളുകള്‍ രാത്രി അടിച്ചു തകര്‍ക്കുകയായിരുന്നു. ആഇശയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിനോദ സഞ്ചാരത്തിനും ആയുര്‍വ്വേദ ചികിത്സയ്ക്കുമായിട്ടാണ് അഫ്ഗാനികള്‍ കേരളത്തില്‍ വന്നത്. എന്നാല്‍ ഹോട്ടലില്‍ വന്‍ തുക വാടക നല്‍കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അഫ്ഗാന്‍ സ്വദേശികളില്‍ ഒരാളുടെ ഗള്‍ഫിലുള്ള സുഹൃത്തായ രാവണേശ്വരം കുന്നുപാറയിലെ യുവാവിന്റെ വീട്ടില്‍ ഇവര്‍ അതിഥികളായി താമസിച്ചത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിരുന്നത്.
Related News:
കാസര്‍കോട്ടെത്തിയ അഫ്ഗാന്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു; പിന്നീട് വിട്ടയച്ചു, എത്തിയത് ആയുര്‍വേദചികിത്സക്കെന്ന് വെളിപ്പെടുത്തല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Car, House, complaint, Attack against car; complaint lodged