106 -ാം വയസിലും ആവേശത്തോടെ വോട് ചെയ്യാനൊരുങ്ങി ചാണമൂപ്പൻ; കാഞ്ഞങ്ങാട് മണ്ഡലത്തിലെ വോട് മുത്തച്ഛൻ
Mar 20, 2021, 11:48 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.03.2021) 106 -ാം വയസിലും ആവേശത്തോടെ വോട് ചെയ്യുവാൻ തയ്യാറെടുക്കുകയാണ് കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പ പുലിയംകുളം നെല്ലിയറ കോളനിയിലെ ചാണമൂപ്പൻ. സമ്മതിദാനാവകാശ ബോധവൽകരണ പരിപാടിയുടെ ഭാഗമായി കോളനിയിൽ എത്തിയ സ്വീപ് പ്രവർത്തകർ ചാണ മൂപ്പനെ വോട് മുത്തച്ഛനായി ആദരിച്ചു.

സ്വീപ് ജില്ലാ നോഡൽ ഓഫീസർ കവിതാ റാണി രഞ്ജിത്ത്, ചാണ മൂപ്പനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജീവിതത്തിലെ പിന്നിട്ട വഴികളിലെ വോടോർമകളും, യാതനകളും കഷ്ടപ്പാടുകളും നിറഞ്ഞ ഭൂതകാലവും, വാഹനങ്ങളും യാത്രാ സൗകര്യങ്ങളുമില്ലാതിരുന്ന കാലത്ത് അതിരാവിലെ കേന്ദ്രത്തിൽ വോട് ചെയ്യാനായി രണ്ട് ദിവസം മുന്നേ നടന്നു പോയ കഥകളും ചാണമൂപ്പൻ്റെ പൂർവകാല സ്മരണകളിലൂടെ പങ്കുവെച്ചു.
കൊറുമ്പിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പുതുതലമുറകൾക്ക് മുന്നിൽ വോട് ചെയ്യാനുള്ള അനുഭവ സാക്ഷ്യങ്ങളും നല്ല സന്ദേശവുമാണ് മുത്തച്ഛൻ പകർന്നു നൽകുന്നത്. കൂലിപ്പണിയും കന്നുകാലികളെ മേയ്കുന്നതുമായിരുന്നു ചാണമൂപ്പൻ്റെ തൊഴിൽ.
ചടങ്ങിൽ കോളനിയംഗങ്ങൾ മംഗലംകളിയും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വോട് ചെയ്യൂ, വോട് ചെയ്യിക്കു, എൻ്റെ വോട് എൻ്റെ അഭിമാനം, ഭയമില്ലാതെ ഭാവി തീരുമാനിക്കാം തുടങ്ങിയ പ്രതിജ്ഞകളും ചൊല്ലി. വോട് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് പുലിയംകുളം നെല്ലിയറ കോളനിയിലെ നിവാസികൾ. ഊരുമൂപ്പൻ സുന്ദരൻ കെ, സ്വീപ് പ്രവർത്തകരായ ധനലക്ഷ്മി എം കെ, നിഷ നമ്പപൊയിൽ, ദീലീഷ് എ, സുബൈർ, വിനോദ് കുമാർ കെ, വിദ്യ വി, ആൻസ്, മോഹൻ ദാസ് വയലാം കുഴി, ക്രിസ്റ്റി, വിപിൻ ഡി, രഞ്ജീഷ, സുന എസ് ചന്ദ്രൻ, ശാലിനി പി, കൗസല്യ വി തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: Kasaragod, Kanhangad, Vellarikundu, News, Kerala, Top-Headlines, Vote, At the age of 106, Chanamooppan is ready to vote enthusiastically.
< !- START disable copy paste -->