രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് 16 കാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ; പിടിയിലായത് 36 കാരനായ വിവാഹിതൻ
Dec 18, 2021, 11:28 IST
ചട്ടഞ്ചാൽ: (www.kasargodvartha.com 18.12.2021) രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് 16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ബന്ധുവായ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കോഴിക്കോട് ജില്ലക്കാരനായ യുവാവിനെയാണ് മേൽപറമ്പ് സി ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
കാസർകോട് ജില്ലാ ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയിൽ പൊലീസ് പോക്സോ നിയമപ്രകാരം കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിനും ഇൻഡ്യൻ ശിക്ഷാ നിയമ പ്രകാരം ബലാൽസംഗത്തിനും യുവാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
കഴിഞ്ഞ വർഷം മേൽപറമ്പ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിലെത്തിയ കോഴിക്കോട് ജില്ലക്കാരനായ യുവാവ് രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് 16 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. വിവാഹിതനും 36 കാരനുമായ യുവാവിനെ വ്യാഴാഴ്ച കോഴിക്കോട് വെച്ച് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Keywords: News, Top-Headlines, Assault, Case, Arrest, Man, Chattanchal, Molestation, Kozhikode, Police, District, Kasaragod, Custody, Court, Assault case; young man arrested.
< !- START disable copy paste -->