city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിങ്ക് പൊലീസുദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന കേസിൽ പ്രതികൾ റിമാൻഡിൽ

ബേക്കൽ: (www.kasargodvartha.com 04.11.2021) വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നടുറോഡിൽ കയ്യേറ്റം ചെയ്‌തെന്ന കേസിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കിരൺ (30), അനിൽ (24) എന്നിവരെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതി റിമാൻഡ് ചെയ്തത്.

പിങ്ക് പൊലീസുദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന കേസിൽ പ്രതികൾ റിമാൻഡിൽ

ഹെൽമറ്റും മാസ്കും ധരിക്കാതെ ഇരുചക്രവാഹനമോടിച്ചത് തടഞ്ഞതിനെതുടർന്ന് പ്രകോപിതരായ പ്രതികൾ പള്ളിക്കര ഗവ. ഹൈസ്കൂളിന് മുന്നിൽ ബുധനാഴ്ച രാവിലെ ഡ്യൂടിയിലുണ്ടായിരുന്ന ബേക്കൽ സ്റ്റേഷനിലെ മൂന്ന് വനിതാ പൊലീസുദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്നാണ് കേസ്.

വനിതാ പൊലീസുദ്യോഗസ്ഥയുടെ കൈ പിടിച്ച് തിരിച്ചൊടിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. ബേക്കൽ ഇൻസ്പെക്ടർ യു പി വിപിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: Kasargod, News, Bekal, Top-Headlines, Case, Custody, Remand, Police, Assault, Court, Mask, Bike, School, Police-station, Arrest, Assault case; accused remanded in custody.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia