ലോക്ഡൗണില്‍ വിരിഞ്ഞ വിസ്മയം! കാനത്തൂരിലെ ബി ടെക് വിദ്യാര്‍ത്ഥി പ്ലാവിലയില്‍ തീര്‍ത്ത ചിത്രത്തിന് അഭിനന്ദനങ്ങളുമായി സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ് മാന്‍
കാനത്തൂര്‍: (www.kasargodvartha.com 13.08.
പൊവ്വല്‍ എല്‍ ബി എസ് കോളജിലെ ബി ടെക് വിദ്യാര്‍ത്ഥിയായ പി ടി മഹേഷാണ് സോഷ്യല്‍ മീഡിയയിലെ താരം. കാനത്തൂരിലെ ടി നാരായണന്‍- ഓമന ദമ്പതികളുടെ മകനാണ് മഹേഷ്. കൂടാതെ നയന ചന്ദ്രന്‍, രജിന പ്രമോദ് എന്നീ ചേച്ചിമാരുടെ ഏക സഹോദരന്‍ കൂടിയാണ്.
സോഷ്യന്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെ സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ് മാന്റെ അഭിനന്ദന മറുപടി എത്തിയതോടെ വലിയ ആഹ്ലാദത്തിലാണ് മഹേഷും കുടുംബവും. നാടന്‍ പാട്ട് കലാകാരന്‍ കൂടിയായ മഹേഷ് ലോക്ക് ഡൗണ്‍ കാലത്താണ് തന്റെ കരവിരുതിന് തുടക്കമിട്ടത്.
പ്ലാവിലയിലാണ് മഹേഷ് ചിത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. കാന്‍വാസില്‍ വരക്കുന്ന പോലെ അത്ര എളുപ്പമല്ലാത്ത കാര്യമാണ് ഇത്. മനസില്‍ പതിഞ്ഞ വ്യക്തിയുടെ മുഖങ്ങള്‍ പ്ലാവിലയിലേക്ക് പകര്‍ത്തുകയായിരുന്നു എന്ന് മഹേഷ് പറയുന്നു. എന്നാല്‍ ഇല ആയതിനാല്‍ ഏറെ കാലം സൂക്ഷിക്കാന്‍ കഴിയില്ല എന്നത് യുവാവിനെ നിരാശയാക്കുന്നുണ്ട്.
തന്റെ കഴിവിന് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം ലഭിച്ചത് താന്‍ പഠിക്കുന്ന എല്‍ ബി എസ് കോളേജിലെ ഫാമിലി ഗ്രൂപ്പും ടീം നാളത്തെ പ്ലാന്‍ എന്ന ചങ്ക് കൂട്ടുകാരുടെ ടീമാണെന്നും കൂടാതെ വീട്ടുകാരുടെ സപ്പോര്‍ട്ടാണെന്നും മഹേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പ്രശസ്ത ഗായിക കെ എസ് ചിത്ര, സംവിധായകന്‍ ലോഹിതദാസ്, ഫുട്ബോള്‍ താരം ലയണല്‍ മെസ്സി, സിനിമാ നടന്‍മാരായ സൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി പേരുടെ മുഖങ്ങളാണ് മഹേഷ് പ്ലാവിലയില്‍ തീര്‍ത്തിരിക്കുന്നത്.
Keywords: Kasaragod, Kerala, News, Kanathur, AR Rahman, PT Mahesh, BTech Students, Povval College, AR Rahman appreciated BTech student from Kanathur, Mahesh Kanathur.