city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Oppana | ജില്ലാ സ്‌കൂൾ കലോത്സവം: മത്സരത്തിനിടെ ഹൈകോടതിയിൽ നിന്നും അപീൽ വന്നു; ഒപ്പന മത്സരം നീണ്ടു

കാറഡുക്ക: (KasargodVartha) ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിനിടയിൽ ഹൈകോടതിയിൽ നിന്ന് അപീൽ വന്നത് സംഘാടകരെ വലച്ചു. കോഡ് നമ്പർ പ്രശ്നത്തിൽ വേദി രണ്ടിൽ ഒപ്പന മത്സരം ഏറെ സമയം അനിശ്ചിതത്വത്തിൽ ആവുകയും ചെയ്തു. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ ആണ് ഒപ്പന മത്സരത്തിൽ പങ്കെടുക്കാൻ കോടതിയിൽ നിന്ന് വിധി സമ്പാദിച്ചത്. 

Oppana | ജില്ലാ സ്‌കൂൾ കലോത്സവം: മത്സരത്തിനിടെ ഹൈകോടതിയിൽ നിന്നും അപീൽ വന്നു; ഒപ്പന മത്സരം നീണ്ടു

രാവിലെ അപീൽ ഹരജി പരിഗണിച്ച ഹൈകോടതി, വിധി വരുന്നത് വരെ മത്സരം തുടങ്ങരുതെന്ന് കാസർകോട് ഡി ഡി ഇ ക്ക് നിർദേശം നൽകുകയായിരുന്നു. ഉച്ചക്ക് വീണ്ടും ഹരജി പരിഗണിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതുവരെ മത്സരം നിർത്തിവെച്ചു. 


പിന്നീട് കോഡ് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടഞ്ചാൽ സ്കൂൾ അധികൃതരും പ്രോഗ്രാം കമിറ്റി ഭാരവാഹികളും തമ്മിൽ തർക്കമുണ്ടായി. അപീൽ വരുന്നതിന് മുമ്പ് തന്നെ മറ്റ് ടീമുകൾക്ക് കോഡ് നമ്പർ നൽകിയിരുന്നു. തർക്കത്തിനൊടുവിൽ റീ കോഡ് നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.

കുട്ടികൾ കാലിടറി വീണു

വേദി രണ്ടിൽ ഒപ്പന മത്സരത്തിനിടയിൽ മത്സരാർത്ഥികൾ കാലിടറി വീണു. യു പി വിഭാഗം ഒപ്പനക്കിടയിൽ രണ്ട് കുട്ടികളാണ് തെന്നി വീണത്. ഹൈസ്കൂൾ വിഭാഗം ഒപ്പന കഴിഞ്ഞയുടനെ മറ്റൊരു  മത്സരാർത്ഥിയും വീണു. നിലം നിരപ്പാക്കാതെ കല്ലുകൾ നിറഞ്ഞ വേദിയിൽ ഷീറ്റ് വിരിക്കുകയായിരുന്നു. ഈ കല്ലുകൾ തടഞ്ഞാണ് കുട്ടികൾ വീണതെന്നാണ് ആരോപണം. സംഭവത്തിൽ രക്ഷിതാക്കളും പരിശീലകരും അധ്യാപകരും പ്രതിഷേധം അറിയിച്ചു.

Keywords: Studens, Arts Fest, Kasaragod, Kasaragod News, School, Stage, Code Number, Competition, Appeal, High Court, Oppana  Appeal from High Court during oppana competition

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia