city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ അഞ്ച് അതിര്‍ത്തി റോഡുകളില്‍ ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും

കാസർകോട്: (www.kasargodvartha.com 30.10.2020) കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നവരില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 

തലപ്പാടി ചെക് പോസ്റ്റ് (എന്‍ എച്ച് 66), അഡ്കസ്ഥല- അഡ്യനടുക്ക റോഡ് (എസ് എച്ച് 31), ആദൂര്‍ - കൊട്ട്യാടി- സുള്ള്യ സ്റ്റേറ്റ് ഹൈവേ (എസ് എച്ച് 55), പാണത്തൂര്‍ - ചെമ്പേരി - മടിക്കേരി (എസ് എച്ച് 56), മാണിമൂല - സുള്ള്യ റോഡ് എന്നീ അഞ്ച് അതിര്‍ത്തി റോഡുകളിലാണ് ചെക്ക്‌പോസ്റ്റ് സജ്ജീകരിച്ച് ഇതിനായി സൗകര്യം ഒരുക്കുക. ഈ ചെക് പോസ്റ്റുകളില്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ആന്റിജന്‍ പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. ഈ ചെക് പോസ്റ്റുകളിലൂടെ വൈകുന്നേരം ആറ് മണിക്ക് ശേഷം രാവിലെ ആറ് മണി വരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. റവന്യു, പോലീസ്, അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ ആരോഗ്യപ്രവര്‍ത്തകരെയും അഞ്ച് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിയോഗിക്കും.

കാസർകോട്ടെ അഞ്ച് അതിര്‍ത്തി റോഡുകളില്‍ ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും

12 പോയിന്റുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

തുമ്മിനാട് റോഡ്, കെദംപാടിപദവ് റോഡ്, സുങ്കദകട്ട മുടിപ്പു റോഡ്, കുരുടപദവു റോഡ്, മുളിഗദ്ദെ റോഡ്, ബേരിപദവ് റോഡ്, സ്വര്‍ഗ ആര്‍ളപദവ് റോഡ്, കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വരമംഗല റോഡ്, കൊട്ടിയാടി അഡൂര്‍ ദേവരടുക്ക റോഡ്, ഗാളിമുഖ ഈശ്വരമംഗല ദേലംപാടി റോഡ്, നാട്ടക്കല്‍ സുള്ള്യപദവ് റോഡ്, ചെന്നംകുണ്ട് ചാമക്കൊച്ചി റോഡ് എന്നീ 12 പോയിന്റുകളിലൂടെ കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്ക് കടക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

റവന്യു, അധ്യാപകര്‍, പോലീസ് അല്ലെങ്കിൽ യുനിഫോം ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധന നടത്തും. ചികില്‍സയ്‌ക്കോ മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കോ വേണ്ടി ദക്ഷിണ കന്നട ജില്ലയിലേക്ക് പോയി അന്നു തന്നെ മടങ്ങി വരുന്നവര്‍ക്കും, ദിവസേന യാത്ര ചെയ്യുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അതിര്‍ത്തിയിലെ ആന്റിജന്‍ പരിശോധനയോ ആവശ്യമില്ല.

കര്‍ണാടകയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിലേക്ക് മാത്രമായി അതിര്‍ത്തി കടന്ന് വരുന്നവരെ ഒരു രജിസ്‌ട്രേഷനും കൂടാതെ യാത്ര ചെയ്യാന്‍ അനുവദിക്കും. അവര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി കടന്ന് പോകുന്നില്ല എന്ന് ബന്ധപ്പെട്ട പഞ്ചായത്ത് ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജിലെ സി എഫ് എല്‍ ടി സി സജ്ജീകരിച്ചിരിക്കുന്ന പുതിയ ബ്ലോക്ക് ഒഴികെയുള്ള കെട്ടിടങ്ങളില്‍ പരീക്ഷ നടത്തുന്നതിന് അനുമതി നല്‍കുന്നതിനും, ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ സി എഫ് എല്‍ ടി സി സജ്ജീകരിച്ചിട്ടുള്ള സഅദിയ കോളേജ് പരീക്ഷാ നടത്തിപ്പിന് ആവശ്യമെങ്കില്‍ വിട്ടു നല്‍കുന്നതിനും യോഗം തീരുമാനിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീലേശ്വരം ക്യാംപസില്‍ സജ്ജീകരിച്ചിട്ടുള്ള സി എഫ് എല്‍ ടി സി യുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍പാലിച്ച് എം സി എ പരീക്ഷ നടത്തുന്നതിന് അനുമതി നല്‍കാവുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.

സുള്ള്യപദവ് അതിര്‍ത്തി വഴി നാട്ടക്കല്ലിലേക്ക് അനധികൃതമായി കര്‍ണാടക ടാക്‌സികള്‍ വന്ന് സര്‍വീസ് നടത്തുന്നത് പരിശോധിച്ച് നടപടിയെടുക്കാന്‍ ആര്‍ ടി ഒ യെ യോഗം ചുമതലപ്പെടുത്തി.



Keywords:  Kerala, News, Kasaragod, COVID-19, Corona, Test, Travelling, Karnataka, District Collector, Top-Headlines,  Antigen tests will be conducted on five border roads in Kasaragod for those coming from other states.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia