Wedding | മറിയം സുല്‍ഫ സആദയെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ച് അഹ്‌മദ് കബീർ; സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യ സൗഭാഗ്യം; സ്ഥാപനത്തിലെ 70-ാമത് വിവാഹം
ദേളി: (KasargodVartha) സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യ സൗഭാഗ്യം. വിദ്യാഭ്യാസ - ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ദേളിയിലെ ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴിലുള്ള വനിതാ യതീംഖാനയില്‍ നാല് വര്‍ഷത്തോളമായി പഠിക്കുന്ന മറിയം സുല്‍ഫ സആദയാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.
ചെര്‍ക്കളയിലെ പരേതനായ ഇബ്രാഹിമിന്റെ മകന്‍ അഹ്‌മദ് കബീറാണ് വരൻ. 20 വര്‍ഷം പിന്നിടുന്ന സഅദിയ്യ വനിതാ യതീംഖാനയില്‍ 2018 മുതല്‍ പഠിച്ചുവരുന്ന സുല്‍ഫ പുണ്ടൂരിലെ പരേതനായ അബ്ദുർ റഹ്‌മാൻ - ബീഫാത്വിമ ദമ്പതികളുടെ മകളാണ്. നിലവിൽ സഅദിയ്യ വനിതാ കോളജില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയായിരിക്കെയാണ് വിവാഹാലോചന വന്നത്. സഅദിയ്യയുടെ തണലില്‍ ഇതോടെ 70 പെണ്‍ കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ലഭിച്ചു.
സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നിരവധി പണ്ഡിതരുടെയും വിദ്യാർഥികളുടെയും സ്ഥാപന- സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ധന്യമായ നികാഹ് ചടങ്ങിന് സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് കാര്‍മികത്വം വഹിച്ചു. കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രാർഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശരീഫ് സഅദി മാവിലാടം, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, യതീംഖാന മാനജര്‍ ശറഫുദ്ദീന്‍ സഅദി, സുലൈമാന്‍ സഖാഫി വയനാട്, ഇബ്രാഹിം സഅദി വിട്ടല്‍, ഹമീദ് സഅദി കക്കിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: News,Top-Headlines,News-Malayalam-News, Kasaragod, Train, Kasaragod-News, Wedding, Jamia Sa-adiya, Deli, Malayalam News, Another orphan girl married in Jamia Sa-adiya