city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Parking | ബേക്കലിൽ ബീച് ഫെസ്റ്റിവലിനെത്തുന്ന സന്ദർശകർക്ക് വാഹന പാർകിങ്ങിന് ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങൾ; സജ്ജീകരിച്ചിരിക്കുന്നത് 20 ഏകർ സ്ഥലം

ബേക്കൽ: (www.kasargodvartha.com) കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിനെത്തുന്ന സന്ദർശകർക്ക് ബേക്കലിൽ വാഹന പാർകിങ്ങിന് ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങൾ. ബേക്കൽ ബീചിന്റെ സമീപം 300 മീറ്റർ ചുറ്റളവിൽ 12 കേന്ദ്രങ്ങളിലായി 20 ഏകർ സ്ഥലങ്ങളാണ് പാർകിംഗിന് മാത്രം ഒരുക്കിയിരിക്കുന്നത്.
        
Parking | ബേക്കലിൽ ബീച് ഫെസ്റ്റിവലിനെത്തുന്ന സന്ദർശകർക്ക് വാഹന പാർകിങ്ങിന് ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങൾ; സജ്ജീകരിച്ചിരിക്കുന്നത് 20 ഏകർ സ്ഥലം

ഒരേസമയം 2500 ലധികം വാഹനങ്ങൾക്ക് ഇവിടെ നിർത്തിയിടാനാവും. ബസുകൾ പാർക് ചെയ്യുന്നതിനായി 100 രൂപയും, മിനി ബസ്, കാർ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയുടെ പാർകിങ്ങിനായി യഥാക്രമം 70, 40, 20 രൂപയുമാണ് നിരക്ക്. വിപുലമായ ലൈറ്റിംഗ് സംവിധാനങ്ങളും കൃത്യമായ നിർദേശങ്ങൾ നൽകുന്ന സൈൻ ബോർഡുകളും ഒരുക്കിയിട്ടുണ്ട്.
            
Parking | ബേക്കലിൽ ബീച് ഫെസ്റ്റിവലിനെത്തുന്ന സന്ദർശകർക്ക് വാഹന പാർകിങ്ങിന് ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങൾ; സജ്ജീകരിച്ചിരിക്കുന്നത് 20 ഏകർ സ്ഥലം

ബേക്കൽ ബീചിന് ചുറ്റുമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുത്താണ് പാർകിംഗ് സൗകര്യം സജ്ജീകരിച്ചത്. പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പാർകിംഗ് നിയന്ത്രിക്കുന്നത്. ബാങ്ക് ജീവനക്കാരോടൊപ്പോം, പൊലീസുകാർ, ബീച് പാർകിലെ ജീവനക്കാർ, പത്തോളം സെക്യൂരിറ്റി ജീവനക്കാർ, മറ്റു വോളന്റീയർമാർ തുടങ്ങിയവരുടെ സേവനവുമുണ്ട്.

Keywords: Ample parking facilities are provided for visitors to Bekal Beach Festival, news,Top-Headlines,Bekal,kasaragod,Road,Bekal-Beach,Vehicles,Pallikara.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia