അലോഷ് മോന്റെ 11-ാം തീയ്യതി നടക്കുന്ന വിദഗ്ദ്ധ ശസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍ മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പൂര്‍ത്തിയായി; കരുണ വറ്റാത്തവരുടെ കൈസഹായം പ്രതീക്ഷിച്ച് കുടുംബവും നാട്ടുകാരും
Jul 9, 2018, 20:14 IST
കളനാട്: (www.kasargodvartha.com 09.07.2018) അലോഷ് മോന്റെ 11-ാം തീയ്യതി നടക്കുന്ന വിദഗദ്ധ ശസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍ മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പൂര്‍ത്തിയായി. കരുണ വറ്റാത്തവരുടെ കൈസഹായം പ്രതീക്ഷിച്ച് കഴിയുകയാണ് കുടുംബവും നാട്ടുകാരും സഹായ കമ്മിറ്റിയും. ഒരു നാടു മുഴുവന്‍ അലോഷിന്റെ തുടര്‍ ചികിത്സയ്ക്കുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. സന്നദ്ധ സംഘടനകളും ക്ലബുകളും കുടുംബശ്രീ പ്രവര്‍ത്തകരും മറ്റ് നാടിന്റെ നാനാഭാഗത്തുള്ളവരും സഹായഹസ്തവുമായി എത്തിക്കൊണ്ടിരിക്കുകയാണ്.
12 ലക്ഷം രൂപയാണ് അലോഷ് മോന്റെ ശസ്ത്രക്രിയയ്ക്കായി ആവശ്യമുള്ളത്. ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, നാട്ടുകാരനായ ഷംസുദ്ദീന്‍ ബാട്ടിയ എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. അലോഷിന്റെ യാത്രയ്ക്കും ചികിത്സയ്ക്കും ധനസഹായവുമായി പ്രാര്‍ത്ഥനയോടെ കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ അലോഷിന്റെ വീട്ടിലെത്തിയപ്പോള്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് നാട്ടുകാര്‍ സാക്ഷിയായത്.
അലോഷിന്റെ ചികിത്സയ്ക്കായി കാരുണ്യ പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും തുടരുകയാണ്. ഉമേശ് നഗര്‍ ഉദുമ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ അലോഷിന്റെ അസുഖ വിവരം അറിഞ്ഞതു മുതല്‍ പ്രാദേശികമായും ഗള്‍ഫ് കമ്മിറ്റി മുഖാന്തിരവും നിരന്തരം ഫണ്ട് ശേഖരണത്തിനായി അശ്രാന്തം പരിശ്രമിച്ചു വരികയാണ്. അലോഷ് മോന്‍ ചികിത്സയ്ക്ക് വേണ്ടി യാത്ര തിരിക്കുന്ന വേളയില്‍ ഉമേശ് നഗര്‍ ക്ലബ്ബ് പ്രസിഡന്റ് ബാലകൃഷ്ണന്‍, സെക്രട്ടറി രാധാകൃഷ്ണന്‍ മൂലവയല്‍ എന്നിവരെത്തി അവരുടെ ഫണ്ട് ശേഖരണത്തിന്റെ ആദ്യ ഗഡു ചികിത്സാ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ചന്ദ്രന്‍ കൊക്കാല്‍, ജനറല്‍ കണ്‍വീന്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, അജിത്ത് കളനാട് എന്നിവരെ ഏല്‍പ്പിച്ചു.
സ്ത്രീ ശക്തിയുടെ ഉദാത്തമായ ഉദാഹരണവുമായി കളനാട് തൊട്ടിയിലെ കുടുംബശ്രീപ്രവര്‍ത്തകരും അലോഷിന്റെ വീട്ടിലെത്തി. വേദനയുമായി അലോഷ് ദിവസങ്ങള്‍ തള്ളിനീക്കുന്നതറിഞ്ഞ ഈ അമ്മമാര്‍ അവരുടെ വിലപ്പെട്ട സമയം അലോഷിനു വേണ്ടി നീക്കിവെച്ചു. തൊട്ടി പ്രദേശത്തെ വീടുകളില്‍ നോട്ടീസ് വിതരണം ചെയ്യുകയും പ്രദേശത്തെ വീടുകളില്‍ നിന്നുള്ള ധനസഹായമായി മണിക്കൂറുകള്‍ക്കുള്ളില്‍ 22,000 ത്തോളം രൂപ അലോഷിന്റെ കുടുംബാംഗങ്ങളുടെയും ചികിത്സാ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ചന്ദ്രന്‍ കൊക്കാല്‍, ട്രഷറര്‍ അജിത് സി കളനാട് എന്നിവരുടെ സാന്നിധ്യത്തില്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചു. ഓമന വിജയന്‍, അംബിക നാരായണന്‍, ബിന്ദു സുരേഷ്, അനിത രാജന്‍, സുമ അരവിന്ദ് എന്നിവര്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കി. കളനാട് വലിയവീട്ടില്‍ ലക്ഷ്മി എന്ന വീട്ടമ്മ 10,000 നല്‍കിയത് മറ്റുള്ളവര്‍ക്ക് പ്രചോദനമായി.
Keywords: Kasaragod, Kerala, news, Kalanad, Top-Headlines, Family, Needs help, Charity-fund, Alosh's Operation; Preparations completed, Family wait for Financial help
< !- START disable copy paste -->