10 ദിവസം മുമ്പ് കോവിഡ് പോസറ്റീവ് ആയി വീട്ടില്‍ കഴിയുന്ന ആളെ ആരോഗ്യ വകുപ്പ് അധികൃതരോ ജാഗ്രതാ സമിതിയോ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം
കാസര്‍കോട്: (www.kasargodvartha.com 20.10.2020) 10 ദിവസം മുമ്പ് കോവിഡ് പോസറ്റീവ് ആയി വീട്ടില്‍ കഴിയുന്ന ആളെ ആരോഗ്യ വകുപ്പ് അധികൃതരോ ജാഗ്രതാ സമിതി പ്രവര്‍ത്തകരോ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് ആഷേപം.
ചെമ്മനാട് പഞ്ചായത്തിലെ 42 കാരനാണ് 10 ദിവസം മുമ്പ് കോവിഡ് ബാധിച്ച് വീട്ടില്‍ തന്നെ കഴിയുന്നത്. ഏഴ് മാസം മുമ്പ് മുംബൈയിലെ ജോലി സ്ഥലത്ത് നിന്നും എത്തിയ ഇദ്ദേഹത്തിന് 10 ദിവസം മുമ്പ് പനിയെ തുടര്‍ന്ന് അടുത്തുള്ള ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചിട്ടും ഭേദമാകാത്തതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
പിന്നീട് വീട്ടില്‍ ചികിത്സയ്ക്ക് തയ്യാറാവുകയായിരുന്നു. ആദ്യ ദിവസം കൊറോണ സെല്ലില്‍ നിന്നും പൊലീസില്‍ നിന്നും വിളിച്ചതല്ലാതെ പിന്നീട് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരും തിരക്കിയില്ലെന്നാണ് ആക്ഷേപം.
സ്ഥലത്തെ ജാഗ്രതാ സമിതിയോ മറ്റോ പോലും രോഗിയുടെ അവസ്ഥ അറിയാന്‍ ശ്രമിച്ചില്ല. കോവിഡ് ബാധിച്ചതിനാല്‍ കടുത്ത മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് കൗണ്‍സിലിംഗ് പോലും നല്‍കിയില്ല. വിവരമറിഞ്ഞ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ ഡി എം ഒയെ ബന്ധപ്പെട്ട് വിവരം അറിയിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ രോഗവിവരം ശ്രദ്ധിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.
കോവിഡ് രോഗികള്‍ക്ക് മാനസീക പ്രയാസം ഇല്ലാതാക്കാനെങ്കിലും അവരുടെ കാര്യങ്ങള്‍ വിളിച്ചു അനേഷിക്കണമെന്ന് വിഷയത്തില്‍ ഇടപെട്ട സന്നദ്ധ പ്രവര്‍ത്തകന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: kasaragod,news,Kerala,COVID-19,House,Top-Headlines,Health-Department,hospital,Vigilance,Patient's,