മുഖ്യസംഘാടകനായ അഫ്സലിന്റെ മരണം: ശനിയാഴ്ചത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവ പരിപാടികള്‍ മാറ്റിവെച്ചു
Feb 18, 2017, 08:32 IST
കാസര്‍കോട്: (www.kasargodvartha.com 18/02/2017) മുഖ്യസംഘാടകനായ എസ് എഫ് ഐ നേതാവ് വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പൊവ്വല്‍ എല്‍ ബി എസ് കോളജില്‍ നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ശനിയാഴ്ചത്തെ കലോത്സവ പരിപാടികള്‍ മാറ്റിവെച്ചതായി കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അറിയിച്ചു. ശനിയാഴ്ച നടക്കേണ്ട പരിപാടികള്‍ തിങ്കളാഴ്ചയായിരിക്കും നടക്കുക.
അതേസമയം ഞായറാഴ്ചത്തെ പരിപാടികള്‍ക്ക് മാറ്റമുണ്ടാകില്ല. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ നായമാര്‍മൂല പാണലത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കലോത്സവത്തിന്റെ അക്കമൊഡേഷന്‍ കമ്മിറ്റി കണ്‍വീനറുമായ അഹ് മദ് അഫ്സല് മരണപ്പെട്ടത്. കലോത്സവത്തിന്റെ മറ്റു സംഘാടകരായ പുല്ലൂരിലെ വിനോദിനും (23), സീതാംഗോളിയിലെ നാസറിനും (23) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
കലോത്സവുമായി ബന്ധപ്പെട്ട് എല്‍ ബി എസ് കോളജിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറും, ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
Related News:
കാറും ലോറിയും കൂട്ടിയിടിച്ച് എസ് എഫ് ഐ നേതാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Afsal, Nullippady, Accident, Vidya Nagar, SFI, Leader, Afsal deathL: Kannur University Kalolsavam postponed