സി എച്ചിനെ ഓര്‍മിപ്പിച്ച് തൊപ്പിയണിഞ്ഞ് അഡ്വ. വി എം മുനീർ; തളങ്കരക്കാരന്‍ വകീല്‍ ഇനി കാസര്‍കോട് നഗര പിതാവ്
Dec 28, 2020, 14:33 IST
കാസർകോട്: (www.kasargodvartha.com 28.12.2020) സി എച്ചിനെ ഒര്‍മിപ്പിച്ച് രോമ തൊപ്പിയണിഞ്ഞ് അഡ്വ. വി എം മുനീർ. തളങ്കരക്കാരന്‍ വകീല്‍ കാസര്‍കോട് നഗര പിതാവായി അധികരമേറ്റു. രാവിലെ 11 മണിയോയാണ് കൗൺസിൽ ഹാളിൽ 38 അംഗങ്ങളും എത്തിയത്. ചെയർമാൻ സ്ഥാനത്തേക്ക് ലീഗിലെ അഡ്വ. വി എം മുനീറും ബി ജെ പിയിലെ സവിത ടീച്ചറുമാണ് മൽസരിച്ചത്. തുടർന്ന് വോട്ടെടുപ്പ് നടന്നു. ഒരു സി പി എം അംഗവും രണ്ട് സ്വതന്ത്ര അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.
വി എം മുനീറിൻ്റെ പേര് അബ്ബാസ് ബീഗമാണ് നിർദ്ദേശിച്ചത്. മുഹമ്മദ് കുഞ്ഞി തായലങ്ങാടി പിന്താങ്ങി. സവിത ടീച്ചറുടെ പേര് പി രമേശ് നിർദ്ദേശിച്ചു. അശ്വിനി പിന്താങ്ങി. മുൻ മന്ത്രി സി ടി അഹ് മദലി, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുര്‍ റഹ് മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, ബീഫാത്വിമ ഇബ്റാഹിം, എ എം കടവത്ത്, യഹ് യ തളങ്കര, കെ എം അബ്ദുര്‍ റഹ് മാൻ, കരിവള്ളൂർ വിജയൻ, അശ്റഫ് എടനീർ തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Kasaragod-Municipality, Thalangara, Top-Headlines, Adv V M Muneer became the Kasaragod Municipality Chairperson.
< !- START disable copy paste -->