city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CPM | അഡ്വ. സി എച് കുഞ്ഞമ്പു സിപിഎം കാസർകോട് ജില്ലാ ആക്ടിങ് സെക്രടറി

കാസർകോട്: (KasargodVartha) സിപിഎം കാസർകോട് ജില്ലാ സെക്രടറിയുടെ ചുമതല അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയ്ക്ക്. സിപിഎം ജില്ലാ സെക്രടറിയായിരുന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

CPM | അഡ്വ. സി എച് കുഞ്ഞമ്പു സിപിഎം കാസർകോട് ജില്ലാ ആക്ടിങ് സെക്രടറി

ജില്ലാ കമിറ്റി യോഗം ചേർന്നാണ് സി എച് കുഞ്ഞമ്പുവിനെ ആക്ടിങ് സെക്രടറിയായി തിരഞ്ഞെടുത്തത്‌. യോഗത്തിൽ സംസ്ഥാന കമിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമിറ്റിയംഗം ഇ പി ജയരാജനും പങ്കെടുത്തു. എം വി ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമായ സി എച് കുഞ്ഞമ്പു ഉദുമയിൽ നിന്നുള്ള എംഎൽഎയാണ്. ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴിയാണ് ജന്മനാട്. പിതാവ് അമ്പു കാരണവർ, മാതാവ് കുഞ്ഞമ്മാർ അമ്മ. ബി എ, എൽഎൽബി ബിരുദധാരിയായ കുഞ്ഞമ്പു കാസർകോട് ബാർ കൗൺസിലിൽ അഭിഭാഷകനായാണ്‌ ഔദ്യോഗികജീവിതം ആരംഭിച്ചത്. കണ്ണൂർ, കോഴിക്കോട് സർവകലാശാലകളുടെ സെനറ്റ് മെമ്പറായിരുന്നു. നേരത്തെ മഞ്ചേശ്വരത്ത് നിന്നും എംഎൽഎയായിട്ടുണ്ട്. ഭാര്യ സുമതി സിപിഎം ജില്ലാ സെക്രടേറിയറ്റ് അംഗമാണ്.

CPM | അഡ്വ. സി എച് കുഞ്ഞമ്പു സിപിഎം കാസർകോട് ജില്ലാ ആക്ടിങ് സെക്രടറി

Keywords: News, Kerala, Kasaragod, Adv CH Kunhambu MLA, Malayalam News, CPM, Election, Politics, Adv CH Kunhambu MLA elecetd as CPM Kasaragod District Acting Secretary, Shamil. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia