തന്റെ പേരിലുള്ളത് കോഴിക്കോട്ട് 6 സെന്റ് സ്ഥലവും ഉദുമയില്‍ 10 സെന്റ് സ്ഥലവും മാത്രം; സ്വത്ത് വിവരം 2014 ല്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നുവെന്ന് അഡ്വ. ബി.എം ജമാല്‍, അന്വേഷണം നടത്തുന്നത് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലെന്ന് വിജിലന്‍സ് എസ് പി
Feb 27, 2018, 13:25 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2018) തന്റെ പേരിലുള്ളത് കോഴിക്കോട് മലാപ്പറമ്പില്‍ ആറ് സെന്റ് സ്ഥലവും ഉദുമ പള്ളം മാര്‍ക്കറ്റിന് സമീപത്തായി 10 സെന്റ് സ്ഥലവുമാണ് സ്വത്ത് വകയായി ഉള്ളതെന്ന് കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
2014 ല്‍ തന്നെ തന്റെ സ്വത്ത് വിവരം ഔദ്യോഗികമായി സൈറ്റിലൂടെ വെളിപ്പെടുത്തിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഇതിനു മുമ്പും നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. ഇതിലെല്ലാം വിജിലന്‍സ് അന്വേഷണം നടത്തുകയും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിശോധന തുടരുകയാണെന്നും പൂര്‍ത്തിയായാല്‍ മാത്രമേ വിശദാംശങ്ങളെ കുറിച്ച് പറയാന്‍ കഴിയുകയുള്ളൂവെന്നുമാണ് അധികൃതര്‍ പറയുന്നത്.
Related News:
കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; പരിശോധന എട്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് സൂചന

അതേസമയം ജമാലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത പുതിയ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്ന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക സാമ്പത്തിക വിഭാഗം എസ് പി പി കെ സുനില്‍ ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഡിവൈഎസ്പി ഷാനവാസ്, സിഐമാരായ ഷാജി, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജമാലിന്റെ കോട്ടിക്കുളം തിരുവക്കോളിയിലെ കുടുംബ വീട്ടിലാണ് പരിശോധന നടത്തുന്നത്.
പരിശോധന തുടരുകയാണെന്നും പൂര്‍ത്തിയായാല്‍ മാത്രമേ വിശദാംശങ്ങളെ കുറിച്ച് പറയാന്‍ കഴിയുകയുള്ളൂവെന്നുമാണ് അധികൃതര്‍ പറയുന്നത്.
Related News:
കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; പരിശോധന എട്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് സൂചന
Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Vigilance-raid, Adv. B.M Jamal on Vigilance Raid < !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Vigilance-raid, Adv. B.M Jamal on Vigilance Raid