Love Failure | 'ആസിഡ് ആക്രമണത്തിന് കാരണമായത് പ്രണയം നിരസിച്ചത്; ലക്ഷ്യമിട്ടത് ഒരു പെൺകുട്ടിയെ; അടുത്തുണ്ടായിരുന്നതിനാൽ മറ്റ് 2 പേർക്ക് കൂടി പൊള്ളലേറ്റു'; കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Mar 5, 2024, 11:31 IST
മംഗ്ളുറു: (KasargodVartha) കഡബ താലൂക് പരിധിയിലെ ഗവ. പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ ആസിഡ് ആക്രമണത്തിന് ഇരയായ മൂന്ന് വിദ്യാർഥിനികൾ മംഗ്ളുറു എജെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. സംഭവം നടന്നയുടൻ പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പെൺകുട്ടികളെ പ്രാഥമിക ചികിത്സ നൽകി തുടർചികിത്സയ്ക്കായി മംഗ്ളൂറിലെത്തിക്കുകയായിരുന്നു. പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ (ക്ലാസ് 12) രണ്ടാം വർഷ വിദ്യാർഥിനികൾക്കാണ് പരുക്കേറ്റത്.
ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മുഖത്തും കൈകളിലും മുതുകിലും പൊള്ളലേറ്റ പെൺകുട്ടി ഐസിയുവിൽ ചികിത്സയിലാണ്. കൂടാതെ മറ്റ് രണ്ട് പേർക്ക് മുഖത്തും കൈയിലുമാണ് ആസിഡ് വീണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ മുഖംമൂടിയും തൊപ്പിയും ധരിച്ച് കോളജ് കാംപസിനുള്ളിലേക്ക് കടന്ന പ്രതി, പരീക്ഷാ ഹോളിലേക്ക് കടക്കാൻ തയ്യാറെടുക്കുമ്പോൾ വിദ്യാർഥിനികളെ ആക്രമിക്കുകയായിരുന്നു. പരീക്ഷയ്ക്കിടെ നടന്ന സംഭവത്തെ തുടർന്ന് സഹപാഠികളുടെ ഭീതിയിലായതോടെ ഇവരുടെ സ്ഥിതിയും ആശങ്കയിലാണ്.
'ആക്രമണത്തിന് കാരണമായത് പ്രണയം നിരസിച്ചത്'
സംഭവത്തിൽ അറസ്റ്റിലായ മലപ്പുറം സ്വദേശിയും മംഗ്ളൂറിൽ എംബിഎ വിദ്യാർഥിയുമായ അബിൻ ഷിബിയെ (23) പൊലീസ് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ, ഇരകളിലൊരാൾ തൻ്റെ പ്രണയം നിരസിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് ഇയാൾ മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തന്റെ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും മറ്റ് രണ്ട് പേർക്ക് അടുത്തുണ്ടായിരുന്നത് കൊണ്ടാണ് ആസിഡ് തെറിച്ചതെന്നും യുവാവ് മൊഴി നൽകി. സ്‌കൂൾ യൂണിഫോമും മാസ്‌കും തൊപ്പിയും ധരിച്ച് ഐഡൻ്റിറ്റി മറച്ചുവെച്ചാണ് ഇയാൾ കുപ്പിയുമായി കോളജ് കാംപസിലെത്തി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
കണക്ക് പരീക്ഷയുടെ അവസാന തയ്യാറെടുപ്പിനായി മൂന്ന് വിദ്യാർത്ഥിനികൾ പഠനത്തിൽ മുഴുകിയിരുന്ന സമയത്തായിരുന്നു അക്രമം. ഈ സമയം സ്ഥലത്തെത്തിയ അബിൻ വിദ്യാർഥിനികളുടെ മുഖത്ത് ആസിഡ് ഒഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പെൺകുട്ടികളുടെ നിലവിളി കേട്ട് മറ്റ് വിദ്യാർഥികളും സ്‌കൂൾ അധികൃതരും ഓടിയെത്തുകയും രക്ഷപ്പെടാൻ ശ്രമിച്ച അബിനെ പിടികൂടി കഡബ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കഡബ പൊലീസ് സ്റ്റേഷൻ ഓഫീസർ അഭിനന്ദനും സംഘവും ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തെ കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അപലപിച്ചു. ഇരകൾക്ക് അവശ്യ വൈദ്യസഹായവും നഷ്ടപരിഹാരവും ഉറപ്പാക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കുറ്റവാളിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പ്രതിയെ ഇതിനകം തന്നെ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.