Police FIR | എസ് എഫ് ഐ പ്രവർത്തകന്റെ അപകട മരണം; പൊലീസ് കേസെടുത്തു
Jul 7, 2023, 15:21 IST
ബോവിക്കാനം: (www.kasargodvartha.com) ചെര്‍ക്കള-ജാല്‍സൂര്‍ അന്തർ സംസ്ഥാന പാതയില്‍ എസ് എഫ് ഐ പ്രവര്ത്തകന് വാഹനാപകടത്തിൽ മരിച്ചത് സിപിഎം ബ്രാഞ്ച് സെക്രടറി ഓടിച്ച ജീപിടിച്ചാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മല്ലം കല്ലുകണ്ടത്തെ അഖില്‍ (22) ആണ് ബൈകിൽ ജീപിടിച്ച് മരിച്ചത്.
ബോവിക്കാനത്തിനടുത്തെ എട്ടാംമൈലില്‍ വെച്ച് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ബോവിക്കാനത്തുനിന്ന് കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അഖിലിനെ ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന ബ്രാഞ്ച് സെക്രടറി ഓടിച്ച ജീപ് ഇടിക്കുകയായിരുന്നു.
അഖിൽ തൽക്ഷണം തന്നെ മരിച്ചു. ജീപ് ഓടിച്ച സിപിഎം കാനത്തൂർ ബ്രാഞ്ച് സെക്രടറി ജയകൃഷ്ണന്റെ മുഖത്തും കണ്ണിനും ചില്ല് തെറിച്ച് പരുക്കേറ്റിരുന്നു. അഖിലിനെയും സിപിഎം ബ്രാഞ്ച് സെക്രടറിയേയും ഉടന്‍തന്നെ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ അഖിൽ മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ബൈകും ജീപും ഭാഗികമായി തകർന്നിട്ടുണ്ട്.
അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ബോവിക്കാനം സംസ്ഥാന പാതയിൽ മല്ലം റോഡിന് 200 മീറ്റർ അകലെ വെച്ച്, ഒരു യുവാവ് സഞ്ചരിച്ച സ്കൂടറിൽ സിപിഎം ബ്രാഞ്ച് സെക്രടറിയുടെ ജീപ് ഇടിച്ചിരുന്നതായി പറയുന്നു. ഈ സംഭവത്തിൽ പരുക്കേറ്റ യുവാവിനെ പ്രദേശവാസികൾ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ജീപ് ഇവിടെ നിന്ന് പെട്ടെന്ന് ഓടിച്ചുപോവുന്നതിനിടയിലാണ് അഖിൽ സഞ്ചരിച്ച ബൈകുമായി കൂട്ടിയിടിച്ചതെന്നാണ് ആക്ഷേപം. ആദ്യമുണ്ടായ അപകടം നടന്ന ഉടനെ ജീപ് നിർത്തിയിരുന്നുവെങ്കിൽ ഇത്തരമൊരു അപകടം സംഭവിക്കില്ലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Keywords: News, Bovikanam, Kasaragod, Kerala, Accident, Death, Road Accident, Student, DYFI, Police, Case, CPM, Accidental death of SFI worker caused by CPM branch secretary's jeep.
< !- START disable copy paste -->