ദേശീയ പാതയിൽ വീണ്ടും അപകടം; കാറും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Apr 13, 2021, 23:45 IST
പെരിയ: (www.kasargodvartha.com 13.04.2021) ദേശീയ പാതയിൽ വീണ്ടും അപകടം. കാറും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിയ ഗവ. പോളിക്കു സമീപം ദേശീയ പാതയിൽ ചൊവാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്.
പെരിയ സ്വദേശി വിഗ്നേഷ് ആണ് മരിച്ചത്. യുവാവിൻ്റെ മൃതദേഹം മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളുരു ആശുപത്രിയിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസം കുണിയ ദേശീയ പാതയിൽ സ്കൂടെറും കാറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ അസി. സൂപ്രണ്ട് മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കുണിയ ദേശീയ പാതയിൽ സ്കൂടെറും കാറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ അസി. സൂപ്രണ്ട് മരിച്ചിരുന്നു.
Keywords: Kerala, News, Kasaragod, Top-Headlines, Death, Accident, Accidental Death, Periya, Bike, Car, Injured, Accident on National Highway again; Youth dies after car and bike collision.
< !- START disable copy paste -->