എംഎല്‍എയും പൊതുജനങ്ങളും എന്ന പേരില്‍ തുടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; ഡിലീറ്റ് ചെയ്യാന്‍ സാധിച്ചില്ല, ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു
May 23, 2018, 12:14 IST
പാറശ്ശാല: (www.kasargodvartha.com 23.05.2018) എംഎല്‍എയും പൊതുജനങ്ങളും എന്ന പേരില്‍ തുടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ. ഡിലീറ്റ് ചെയ്യാന്‍ സാധിക്കാതായതോടെ ഗ്രൂപ്പ് പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു. പാറശ്ശാല എം.എല്‍.എ. സി.കെ.ഹരീന്ദ്രനും പൊതുജനങ്ങളുമെന്ന പേരില്‍ എം.എല്‍.എ.യുടെ പേഴ്സണല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഒരു അംഗം അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.
ഇയാളോട് പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഡിലീറ്റ് ചെയ്യാന്‍ സാധിച്ചില്ല. ഇതോടെയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചതെന്ന് എംഎല്‍എ പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ളവരും ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ഇതറിഞ്ഞതോടെ ഗ്രൂപ്പില്‍ അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി ഗ്രൂപ്പ് അംഗങ്ങളോട് ക്ഷമ ചോദിച്ചു. വിവാദമായതോടെ വൈകിട്ടോടെ ഗ്രൂപ്പ് അവസാനിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Abusing Video, Thiruvananthapuram, Top-Headlines, Whatsapp, Parassala, Abusing Video posted in WhatsApp Group, Controversy.