മോദി അനുകൂല പ്രസ്താവന നടത്തിയ എ പി അബ്ദുല്ലകുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
Jun 3, 2019, 14:29 IST
തിരുവനന്തപുരം: (www.kasargodvartha.com 03.06.2019) മോദി അനുകൂല പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലകുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് നടപടിയെന്നാണ് വിശദീകരണം.
പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തുവരികയാണ്. ഈ സാഹചര്യത്തില്‍ എ പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സത്വര പ്രാബല്യത്തോടെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണമെന്നായിരുന്നു എ പി അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോദിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ അബ്ദുല്ലക്കുട്ടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എ പി അബ്ദുല്ലക്കുട്ടിയോട് വിശദീകരണം ചോദിച്ചെങ്കിലും അതിന് തന്റെ നിലപാടില്‍ ഉറച്ചുനിന്നു കൊണ്ട് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയായിരുന്നുവെന്ന് കെപിസിസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Keywords: Kerala, Top-Headlines, news, Congress, BJP, UDF, Narendra-Modi, KPCC, Abdullakutty was expelled from the Congress