city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുല്‍ സലാം വധം; ഘാതക സംഘത്തെ പിടികൂടാന്‍ കര്‍ണാടകയില്‍ തിരച്ചില്‍

കുമ്പള: (www.kasargodvartha.com 02/05/2017) കൊലക്കേസ് പ്രതിയായ കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാമിനെ(32) തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

മംഗളൂരു, ബന്തര്‍, സുള്ള്യ എന്നിവിടങ്ങളില്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രി വരെ ബന്തറില്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി.

പോലീസ് എത്തുമെന്നറിഞ്ഞ് ഘാതകര്‍ അവിടെ നിന്നും രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. സലാമിനെ ക്രൂരമായി കൊലപ്പെടഡുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. അബ്ദുല്‍ സലാമിന്റെ മൃതദേഹം വിദഗധ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്.

അബ്ദുല്‍ സലാം വധം; ഘാതക സംഘത്തെ പിടികൂടാന്‍ കര്‍ണാടകയില്‍ തിരച്ചില്‍

അബ്ദുല്‍ സലാമിന്റെ സുഹൃത്ത് കുമ്പള ബദരിയ നഗറിലെ നൗഷാദ്(28) ദേഹമാസകലം കുത്തേറ്റ നിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദ് അപകടനില തരണം ചെയ്തിട്ടുണ്ട്.

അബ്ദുല്‍ സലാമിനും നൗഷാദിനും ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് സുഹൃത്തുക്കള്‍ സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതായും ഇവരില്‍ ഒരാള്‍ക്ക് വെട്ടേറ്റതായും വ്യക്തമായതോടെ ഇവരെ കണ്ടെത്താനും അന്വേഷണം നടന്നുവരികയാണ്. പ്രതികളെ എത്രയും വേഗം പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.

Related News:
കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കുത്തേറ്റ സുഹൃത്തിന് ഗുരുതരം

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; തല വെട്ടിമാറ്റി ദൂരെയെറിഞ്ഞു

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്നതിന് പിന്നില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട കുടിപ്പക; ദേഹമാസകലം കുത്തേറ്റ സുഹൃത്ത് അപകടനില തരണം ചെയ്തു, കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു, നേരിട്ട് പങ്കെടുത്തത് 4 പേര്‍, കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതായും സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Murder Case, Karnataka, Accuse, Police, Investigation, Treatment, Hospital, Manglore, Postmortem, Abdul Salam murder case; Search for suspects in Karnataka.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia