ദുബൈയില്‍ മരണപ്പെട്ട അബ്ദുല്‍ ഹാരിസ് പാണൂസിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
Jan 3, 2020, 11:53 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2020) ദുബൈയില്‍ മരണപ്പെട്ട കാസര്‍കോട് ചെങ്കള നാലാംമൈല്‍ റഹ് മത്ത് നഗര്‍ പാണൂസ് വില്ലയിലെ അബ്ദുല്‍ ഹാരിസ് പാണൂസിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് മൃതദേഹം എത്തിക്കുന്നത്. രാവിലെ 5.30 മണിയോടെ മംഗളൂരു വിമാനത്താവളത്തിലെത്തും. ഇവിടെ നിന്നും വീട്ടിലെത്തിച്ച് എട്ടു മണിയോടെ പാണാര്‍കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വര്‍ഷങ്ങളായി ദുബൈയില്‍ വ്യാപാരം നടത്തിവരികയായിരുന്ന ഹാരിസിന്റെ മരണം സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 7.30 മണിയോടെയാണ് ആശുപത്രിയില്‍വെച്ച് മരണം സംഭവിച്ചത്.
പരേതനായ മുഹമ്മദ്കുഞ്ഞി- ബീഫാത്വമ ദമ്പതികളുടെ മകനാണ് ഹാരിസ്. ഭാര്യ: ഖമറുന്നിസ. മക്കള്‍: അസീര്‍, അഫ്നാസ്. സഹോദരങ്ങള്‍: ഫൗസിയ, സുലൈമാന്‍, അജീര്‍, സാജിദ്, നഈം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Death, Chengala, Dubai, Abdul Haris Panoos's dead body will reach home land on Saturday
< !- START disable copy paste -->