AA Rahim | സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ നരേന്ദ്ര മോദി സമ്മര്‍ദം ചെലുത്തിയത് ഭരണഘടന വിരുദ്ധമെന്ന് എ എ റഹീം; സ്വാതന്ത്ര്യ ഇൻഡ്യയുടെ ചരിത്രത്തിൽ ആദ്യമെന്നും എം പി
Jan 20, 2024, 14:17 IST
നിതി ആയോഗ് സിഇഒ ബി വി ആര്‍ സുബ്രഹ്മണ്യത്തിന്റെ ഒരു സെമിനാറിലെ പരാമര്‍ശങ്ങള്‍ ആധാരമാക്കിയാണ് റിപോർട്. നികുതി വിഹിതത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനെ മോദി എതിര്‍ത്തുവെന്നാണ് വെളിപ്പെടുത്തല്‍. വിവാദമായതോടെ സിഇഒയുടെ പ്രസംഗത്തിന്റെ വീഡിയോ യുട്യൂബിൽ നിന്ന് നീക്കം ചെയ്യുകയുണ്ടായി. സ്വാതന്ത്ര്യ ഇൻഡ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ഇടപെടൽ നടത്തുന്നതെന്നും എ എ റഹീം കൂട്ടിച്ചേർത്തു.
ഈ നടപടി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ അട്ടിമറിക്കുന്നതാണ്. സംസ്ഥാനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. അതിശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങല ഐതിഹാസിക സമരമായി മാറുമെന്നും ഇത് രാജ്യത്തിനാകെ ആവേശം പകരുമെന്നും എ എ റഹീം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് ഷാലു മാത്യു എന്നിവരും സംബന്ധിച്ചു.