ദേശീയപാതയ്ക്ക് സമീപം പൈപ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നു; ദിവസങ്ങൾ പിന്നിട്ടിട്ടും വാടെർ അതോറിറ്റിയിൽ നിന്നാരും എത്തിയില്ലെന്ന് പരാതി; ചൊവ്വാഴ്ചയോടെ പരിഹാരമുണ്ടാകുമെന്ന് അധികൃതർ
Jun 21, 2021, 17:21 IST
മൊഗ്രാൽ: (www.kasargodvartha.com 21.06.2021) ദേശീയപാതയ്ക്ക് സമീപം വാടെർ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പൈപ് പൊട്ടി അഞ്ച് ദിവസമായി ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നു. മൊഗ്രാൽ ശാഫി മസ്ജിദിന് മുൻവശത്താണ് പൈപ് പൊട്ടിയിരിക്കുന്നത്. പഞ്ചായത്തംഗം റിയാസ് മൊഗ്രാലും പ്രദേശവാസികളും വാടെർ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
എന്നാൽ ചൊവ്വാഴ്ചയോടെ പ്രശ്‌നം പരിഹരിക്കുമെന്ന് കുമ്പള വാടെർ അതോറിറ്റി അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു. സെക്ഷനിലെ പ്രധാന പൈപിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത് കൊണ്ടാണ് കാലതാമസം ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളം റോഡിലാകെ പരന്നൊഴുകുകയാണ്. കുമ്പള വാടെർ അതോറിറ്റിക്ക് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ കുടിവെള്ള പൈപ് ലൈൻ സംവിധാനം ഉള്ളത്. 150 ഓളം സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് നേരത്തെ സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ നിലവിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയിൽ അമ്പതിൽ താഴെ സ്ഥലങ്ങളിൽ മാത്രമാണ് കുടിവെള്ള വിതരണമുള്ളതെന്നാണ് റിപോർടുകൾ. ദിവസങ്ങൾ ഇത്രയായിട്ടും നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധത്തിനും കാരണമായിരുന്നു.

Keywords: Kasaragod, Kerala, News, National highway, Waste, Top-Headlines, Masjid, Water, Water authority, Mogral, Panchayath, Kumbala, Road, Strike, A pipe burst near the national highway, wasting liters of water; Complaint that no one came from the Water Authority even after days.