പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' അര്‍പിച്ച സംഭവത്തില്‍ നെഹ്‌റു കോളജിലേക്ക് എബിവിപി മാര്‍ച്ച്; കോളജിനകത്തു നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ തെറിവിളിയും
Mar 31, 2018, 13:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018) പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' അര്‍പിച്ച സംഭവത്തില്‍ പടന്നക്കാട് നെഹ്‌റു കോളജിലേക്ക് എബിവിപി മാര്‍ച്ച് നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് എബിവിപി പ്രവര്‍ത്തകര്‍ കോളജ് ക്യാമ്പസിലേക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് സന്നാഹം ഗേറ്റ് പൂട്ടി മാര്‍ച്ച് തടഞ്ഞു. ക്യാമ്പസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് പോലീസുമായുള്ള ഉന്തും തള്ളിനും കാരണമായി. പോലീസ് സംയമനം പാലിച്ചതു കൊണ്ടാണ് സംഘര്‍ഷം ഒഴിവായത്.
എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ ഗേറ്റിനകത്തു നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ തെളിവിളിച്ചത് അല്‍പനേരം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. എബിവിപി സംസ്ഥാന ജോ. സെക്രട്ടറി സുജിത്ത് ശശി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീഹരി അധ്യക്ഷ വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. വൈശാഖ്, സനൂപ് പറക്ലായി, അഞ്ജു രാജപുരം, ലക്ഷ്മി നെല്ലിത്തറ, ഗുരുപ്രസാദ്, പ്രണവ് പറക്ലായി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രിന്‍സിപ്പലിനെതിരെയുള്ള നീക്കത്തില്‍ ഇടത് അധ്യാപക മാനേജ്‌മെന്റിന്റെ ഗൂഢാലോചന അന്വേഷിക്കുക, കോളജിനകത്ത് സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുക, ക്യാമ്പസില്‍ സ്‌ഫോടക വസ്തു എത്തിച്ച് പടക്കം പൊട്ടിച്ച് അധ്യാപികയെ അപമാനിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുക, അനര്‍ഹമായി ഹാജര്‍ നല്‍കി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ക്യാമ്പസില്‍ പ്രവേശിപ്പിക്കാന്‍ കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Nehru-college, March, ABVP, SFI, A B V P Protest march to Nehru college < !- START disable copy paste -->
എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ ഗേറ്റിനകത്തു നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ തെളിവിളിച്ചത് അല്‍പനേരം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. എബിവിപി സംസ്ഥാന ജോ. സെക്രട്ടറി സുജിത്ത് ശശി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീഹരി അധ്യക്ഷ വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. വൈശാഖ്, സനൂപ് പറക്ലായി, അഞ്ജു രാജപുരം, ലക്ഷ്മി നെല്ലിത്തറ, ഗുരുപ്രസാദ്, പ്രണവ് പറക്ലായി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രിന്‍സിപ്പലിനെതിരെയുള്ള നീക്കത്തില്‍ ഇടത് അധ്യാപക മാനേജ്‌മെന്റിന്റെ ഗൂഢാലോചന അന്വേഷിക്കുക, കോളജിനകത്ത് സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുക, ക്യാമ്പസില്‍ സ്‌ഫോടക വസ്തു എത്തിച്ച് പടക്കം പൊട്ടിച്ച് അധ്യാപികയെ അപമാനിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുക, അനര്‍ഹമായി ഹാജര്‍ നല്‍കി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ക്യാമ്പസില്‍ പ്രവേശിപ്പിക്കാന്‍ കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്.
Keywords: Kasaragod, Kerala, news, Top-Headlines, Nehru-college, March, ABVP, SFI, A B V P Protest march to Nehru college