city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Demands | ഡോ. എം രമ വെളിപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എ അബ്ദുർ റഹ്‌മാൻ; ജില്ലാ പൊലീസ് മേധാവിക്ക് പരാതി

കാസർകോട്: (www.kasargodvartha.com) ഗവ. കോളജിൽ നടന്നുവരുന്ന അനാശാസ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രിൻസിപൽ ഡോ. എം രമ വെളിപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ആരോപണ വിധേയരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു. ഗവ. കോളജിലെ വിദ്യാർഥികൾക്കിടയിൽ വ്യാപകമായി ലഹരി പദാർഥങ്ങൾ വിതരണം ചെയ്യുന്നതും, അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതും ഭരണകക്ഷി വിദ്യാർഥി നേതാക്കളാണെന്ന് പ്രിൻസിപൽ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Demands | ഡോ. എം രമ വെളിപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എ അബ്ദുർ റഹ്‌മാൻ; ജില്ലാ പൊലീസ് മേധാവിക്ക് പരാതി

ലഹരി ഉപയോഗത്തിനെതിരെ കർശനമായ നടപടികളും ബോധവത്കരണവും നടത്താൻ നേതൃത്വം നൽകുന്ന പൊലീസ് അധികൃതർ കാസർകോട് ഗവ. കോളജിനകത്ത് നടക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. കോളജ് വളപ്പിനകത്ത് താൻ കണ്ടുവെന്ന് പ്രിൻസിപൽ പരസ്യമായി പറഞ്ഞ മുഴുവൻ സംഭവങ്ങളെ സംബന്ധിച്ചും അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നും അബ്ദുർ റഹ്‌മാൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Demands | ഡോ. എം രമ വെളിപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എ അബ്ദുർ റഹ്‌മാൻ; ജില്ലാ പൊലീസ് മേധാവിക്ക് പരാതി

Keywords:  Latest-News, Top-Headlines, Kasaragod, Govt. College, SFI, College, Controversy, Muslim-league, IUML, STU-Abdul-Rahman, A Abdur Rahman said that detailed investigation should be conducted into incidents revealed by M Rama.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia