13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ 57കാരനെ റിമാൻഡ് ചെയ്തു
Mar 29, 2021, 23:23 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.03.2021) പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ 57കാരനെ കോടതി റിമാൻഡ് ചെയ്തു. വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ സിബി ജോസഫിനെ (57) യാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി (രണ്ട്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീട്ടിൽ ആളില്ലാത്ത സമയത്ത് സിബി ജോസഫ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. പിന്നീട് സംഭവം പെൺകുട്ടി രക്ഷിതാക്കളെ അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ രക്ഷിതാക്കൾ കുട്ടിയെയും കൂട്ടി വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എസ് ഐ ബാബുമോൻ കേസെടുത്ത് സിബി ജോസഫിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Keywords: Kerala, News, Kasaragod, Top-Headlines, Vellarikundu, Molestation-attempt, Girl, Arrest, Accused, Remand, Police, Case, Complaint, A 57-year-old man has been remanded in custody for allegedly trying to molest a 13-year-old girl.
< !- START disable copy paste -->