മതിലിന് മുകളിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെ പിടിച്ച കല്ല് അടർന്ന് ദേഹത്ത് വീണ് 10 വയസുകാരൻ മരിച്ചു
Feb 15, 2021, 13:12 IST
ചായ്യോത്ത്: (www.kasargodvartha.com 15.02.2021) മതിലിന് മുകളിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെ പിടിച്ച കല്ല് അടർന്ന് ദേഹത്ത് വീണ് 10 വയസുകാരൻ മരിച്ചു. ചായ്യോത്ത് ഗവ. ഹയര്‍ സെകൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയും ചായ്യോത്ത് കോളനിയിലെ രമേശന് - ഷൈലജ ദമ്പതികളുടെ മകനുമായ റിഥിന്‍ രമേഷ് (10) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. വൈകീട്ട് കൂട്ടുകാരോടൊപ്പം കളിച്ച ശേഷം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ മതിലില്‍ കയറി വിശ്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മതിലിൽ കയറാൻ പിടുത്തമിട്ട ചെങ്കല്ല് അടർന്ന് കുട്ടിയുടെ നെഞ്ചിലേക്കും മറ്റുമായി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സനീഷ്, വിപിന്‍.
നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Keywords: Kerala, News, Kasaragod, Death, Child, Baby, Top-Headlines, Student, A 10-year-old boy has died after falling off a rock while trying to sit on top of a wall.
< !- START disable copy paste --> < !- START disable copy paste -->