മംഗളൂറുവിൽ ബോടിലേക്ക് കപ്പലിടിച്ചു കാണാതായ 9 മീൻ പിടിത്ത തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല; തെരച്ചിൽ ഊർജിതം
Apr 14, 2021, 14:30 IST
മംഗളുരു: (www.kasargodvartha.com 14.04.2021) ബേപ്പൂരിൽ നിന്ന് മീൻ പിടിത്തത്തിന് പോയ ബോടിലേക്ക് മംഗളുറു പുറം കടലിൽ വിദേശ ചരക്ക് കപ്പലിടിച്ച് കാണാതായ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല. ഇവർക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമായി തുടരുന്നു. 14 പേരാണ് ബോടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം ചൊവ്വാഴ്ച ലഭിച്ചിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി.
മംഗളുറു ബന്ദർ തുറമുഖത്ത് നിന്ന് 43 നോടികൽ മൈൽ അകലെ പുറം കടലിൽ വെച്ചാണ് അപകടം നടന്നത്. ബോടിൽ ഉണ്ടായിരുന്നത് ഏഴ് പേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ, ഒഡീഷ സ്വദേശികളുമായിരുന്നു. മരണപ്പെട്ട രണ്ട് പേർ തമിഴ്നാട് സ്വദേശികളും ഒരാൾ ബംഗാൾ സ്വദേശിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബേപ്പൂർ സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഐ എഫ് ബി റബ്ബ എന്ന പേരുള്ള ബോടിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് ഇവർ മീൻ പിടിത്തത്തിന് പുറപ്പെട്ടത്. സിംഗപ്പൂരിൽ നിന്നുള്ള കപ്പലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട് പൂർണമായും തകർന്നു.
< !- START disable copy paste -->

Keywords: Karnataka, News, Kozhikode, Top-Headlines, Boat, Accident, Missing, Fishermen, 9 fishermen missing after boat capsizes in Mangalore; Search intensified.