Police booked | ക്ഷേത്രോത്സവത്തിനിടെ യുവാവിനെ സംഘം ചേർന്ന് അക്രമിച്ചതായി പരാതി; 9 പേർക്കെതിരെ കേസ്
Feb 29, 2024, 22:56 IST
ബേഡകം: (KasargodVartha) ക്ഷേത്രോത്സവത്തിന്റെ ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുകയായിരുന്ന യുവാവിനെ ഒമ്പതംഗ സംഘം അക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. കുറ്റിക്കോൽ ബേത്തൂർപാറയിലെ കുഞ്ഞിരാമന്റെ മകൻ കെ സചിനെ (26) അക്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ജുദാസ്, സനൽ, ബിജു, ബിനീഷ്, ജിത്തു, കൃപേഷ് നവനീഷ്, ശരത്ത്, നിധിൻമുത്തു എന്നിവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം വൈകീട്ട് 10 മണിയോടെ കുറ്റിക്കോൽ തമ്പുരാട്ടിയമ്മ ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുകയായിരുന്ന സചിനെ ഭണ്ഡാരവീടിന് മുന്നിൽ വെച്ച് പ്രതികൾ തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പഞ്ച് കൊണ്ട് ഇടിച്ചും കസേര കൊണ്ട് അടിച്ചും ചവിട്ടിയും പരുക്കേൽപിച്ചുവെന്നാണ് സചിൻ്റെ പരാതി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, 9 booked for assault on youth.