മുങ്ങല്‍ വിദഗ്ദ്ധരെത്തിയിട്ടും ഫലമുണ്ടായില്ല; കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയെ 6 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല
Jul 28, 2020, 11:22 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2020) മുങ്ങല്‍ വിദഗ്ദ്ധരെത്തിയിട്ടും ഫലമുണ്ടായില്ല. കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയെ 6 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ജൂലൈ 22നാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ കുഡ്‌ലു കാളിങ്ങാട്ടെ മഹേഷ് (28) തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ പോലീസ് പിടിയില്‍ നിന്നും കുതറിയോടി കടലില്‍ ചാടിയത്. കോസ്റ്റല്‍ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലും ആദ്യം പരിശോധന നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.
തിങ്കളാഴ്ച കണ്ണൂരില്‍ നിന്നും മുങ്ങല്‍ വിദഗ്ദ്ധരായ ഷാക്കിര്‍, ദാസ്, ഉപാനന്ദ എന്നിവരെത്തി പ്രിന്‍സിപ്പല്‍ എസ് ഐ യു പി വിപിന്റെ മേല്‍നോട്ടത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, news, Top-Headlines, accused, Sea, Missing, 8th day: Missing POCSO case accused not found
< !- START disable copy paste -->