കാസര്‍കോട്ടുനിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു
May 13, 2017, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2017) കാസര്‍കോട്ടുനിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വേളാങ്കണ്ണിക്ക് സമീപം കരൂര്‍ ജില്ലയിലാണ് സംഭവം.
ബന്തിയോട് മണ്ടേക്കാപ്പിലെ ഹെറാള്‍ഡ് മന്ദേരോ (55), ഭാര്യ പ്രസില്ല മന്ദേരോ (40), മകന് റോഷന് (22), ഹെറാള്‍ഡിന്റെ സഹോദരന് ആല്വിന് മന്ദേരോ (29), ഭാര്യ പ്രീമ മന്ദേരോ (26), മറ്റൊരു സഹോദരന് സതറിന്‍ മന്ദേരോ (30), മകള്‍ ഷാരോണ്‍ (ഏഴ്) എന്നിവരാണ് മരണപ്പെട്ടത്.
സതറിന്റെ ഭാര്യ ജേഷ്മ (26), മകള്‍ സാന്‍വി (മൂന്ന് വയസ്), ഹെറാള്‍ഡിന്റെ ഇരട്ടമക്കളിലൊരാളായ രോഹിത് (22), റീമ എന്നിവര്‍ ഗുരുതര പരിക്കുകളോടെ കരൂര്‍ കുലിത്തലൈ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ആല്‍വിനും പ്രീമയും ആഴ്ചകള്‍ക്ക് മുമ്പാണ് വിവഹിതരായത്.
വേളാങ്കണ്ണിയില്‍ പോയി തിരിച്ചുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷന് ക്വാളിസ് കാറില്‍ തമിഴ്നാട് കരൂരില്‍ വെച്ച് എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പോലീസും നാട്ടുകാരും എത്തിയെങ്കിലും ആറ് പേര് സംഭവ സ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
11 പേരാണ് മണ്ടേക്കാപ്പില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയത്. മഹാരാഷ്ട്ര സ്വദേശികളായ ഹെറാള്‍ഡും കുടുംബവും പത്ത് വര്‍ഷത്തോളമായി ബന്തിയോട് മണ്ടേക്കാപ്പില്‍ താമസിച്ചുവരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Car, Lorry, Accident, Police, Hospital, Treatment, Pilgrimage, Inquest, Postmortem, Mortuary, 8 Kasargod natives die in accident at TM.