ട്രെയിനില്‍ കുട്ടികളെ ഉപയോഗിച്ച് പാട്ടുപാടി ഭിക്ഷാടനം നടത്തിയ കര്‍ണാടക സ്വദേശിനികളായ നാല് സ്ത്രീകള്‍ അറസ്റ്റില്‍
Nov 18, 2016, 11:48 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2016) ട്രെയിനില്‍ കുട്ടികളെ ഉപയോഗിച്ച് പാട്ടുപാടി ഭിക്ഷാടനത്തിലേര്പെടുകയായിരുന്ന കര്‍ണാടക സ്വദേശിനികളായ നാല് സ്ത്രീകളെ റെയില്‍വെ പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച വൈകിട്ട് കോയമ്പത്തൂര്‍ - മംഗളുരു എക്സ്പ്രസില്‍നിന്നാണ് സ്ത്രീകളേയും കുട്ടികളേയും റെയില്‍വേ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് നാല് സ്ത്രീകള്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. കര്‍ണാടക ഷിമോഗയിലെ ലക്ഷമി (25), നേത്രാവതി (30), കവിത (20), കാര്‍വാറിലെ ആശ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളേയും കുട്ടികളേയും പിന്നീട് പോലീസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മൂന്ന് കുട്ടികളാണ് സ്ത്രീകള്ക്കൊപ്പമുണ്ടായിരുന്നത്. ഈകുട്ടികള്‍ ലക്ഷ്മിയുടേയും നേത്രാവതിയുടേയും മക്കളാണെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Arrest, Train, Top-Headlines, Beggars, 4 Karnataka natives arrested for begging after using children