city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Football | പരിമിതികളെ തോൽപിച്ച് വീണ്ടും തിളങ്ങി ഹമീദും ശ്യാം മോഹനും; സെറിബ്രൽ പാൾസി ദേശീയ ഫുട്ബാൾ കിരീടം നേടിയ കേരള ടീമിൽ കാസർകോട്ട് നിന്നുള്ള 2 താരങ്ങളും; അക്കര ഫൗൻഡേഷന്റെ പിന്തുണയും കരുത്തായി

കാസർകോട്: (www.kasargodvartha.com) സെറിബ്രൽ പാൾസി ബാധിതരായവരുടെ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപിൽ കിരീടം നേടിയ കേരള ടീമിൽ തിളങ്ങി കാസർകോട്ട് നിന്നുള്ള രണ്ട് താരങ്ങളും. ഗോൾ കീപർ നീലേശ്വരം ചായോത്തെ ശ്യാം മോഹൻ, ഡിഫൻഡർ ചെർക്കളയിലെ ഹമീദ് എന്നിവരാണ് അഭിമാന നേട്ടം കൈവരിച്ചത്. കേരളത്തിന്റെ ജയത്തിന് ഇരുവരുടെയും പ്രകടനങ്ങൾ നിർണായകയായി.

ഡെൽഹി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചു നടന്ന രണ്ടാമത് സെറിബ്രൽ പാൽസി ഫുട്ബോൾ ചാംപ്യൻഷിപിന്റെ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തമിഴ്നാടിനെ തോൽപിച്ചാണ് കേരളം ജേതാക്കളായത്. കഴിഞ്ഞ വർഷവും കേരളം തന്നെയാണ് കിരീടം നേടിയത്. അന്നും ടീമിന്റെ ഭാഗമായിരുന്നു ഹമീദും ശ്യാംമോഹനും. 10 ടീമുകളായിരുന്നു ഇത്തവണ മത്സത്തിലുണ്ടായിരുന്നത്.

Football | പരിമിതികളെ തോൽപിച്ച് വീണ്ടും തിളങ്ങി ഹമീദും ശ്യാം മോഹനും; സെറിബ്രൽ പാൾസി ദേശീയ ഫുട്ബാൾ കിരീടം നേടിയ കേരള ടീമിൽ കാസർകോട്ട് നിന്നുള്ള 2 താരങ്ങളും; അക്കര ഫൗൻഡേഷന്റെ പിന്തുണയും കരുത്തായി

അതേസമയം, പ്രതിഭ ഉണ്ടായിട്ടും ജില്ല ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇവർക്ക് സഹായം കിട്ടുന്നില്ലെന്ന പരിഭവം തുടരുന്നുണ്ട്. ദിനാചരണങ്ങൾ മാത്രം നടത്തി ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് പറയുന്നതിലല്ല, അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമ്പോഴാണ് ഭിന്നശേഷി സൗഹൃദം പ്രാവർത്തികമാകുകയെന്നാണ് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

ഭിന്നശേഷി സമൂഹത്തിൻ്റെ ഉന്നമനത്തിനായി മുളിയാറിൽ 2018 മുതൽ പ്രവർത്തിച്ച് വരുന്ന അക്കര ഫൗൻഡേഷൻ എന്ന സ്ഥാപനത്തിന്റെയും സെറിബ്രൽ പാൽസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെയും സഹായത്തലാണ് ഇവർ ചാംപ്യൻഷിപിൽ പങ്കെടുത്തത്. സെറിബ്രൽ പൾസി, ഓടിസം, ഡൗൺസിൻഡ്രം, മറ്റു ശാരീരിക, മാനസീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ ഡോക്ടർ കൺസൾടിങ്, ഫിസിയോ തെറാപി, സ്പീച് തെറാപി, ഒകുപാഷൻ തെറാപി, ബിഹേവിയർ തെറാപി, സ്പെഷൽ എഡ്യൂകേഷൻ, മ്യുസിക് തെറാപി തുടങ്ങിയവ അക്കര ഫൗൻഡേഷനിൽ നൽകിവരുന്നുണ്ട്. വിദ്യാഭ്യാസ, കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോട്ടിക്കുളത്തെ അബ്ദുൽ അസീസ് അക്കരയാണ് ഫൗൻഡേഷന്റെ ചെയർമാൻ. സ്ഥാപനത്തിന്റെ പിന്തുണയിൽ രണ്ട് താരങ്ങൾ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപിൽ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചത് അക്കര ഫൗൻഡേഷനും അഭിമാനമായി.
 
Football | പരിമിതികളെ തോൽപിച്ച് വീണ്ടും തിളങ്ങി ഹമീദും ശ്യാം മോഹനും; സെറിബ്രൽ പാൾസി ദേശീയ ഫുട്ബാൾ കിരീടം നേടിയ കേരള ടീമിൽ കാസർകോട്ട് നിന്നുള്ള 2 താരങ്ങളും; അക്കര ഫൗൻഡേഷന്റെ പിന്തുണയും കരുത്തായി

Keywords: Kerala, News, Kasaragod, Sports, Football, Kerala Team, National Football Championship, 2 players from Kasaragod in Kerala team that won Cerebral Palsy National Football Championship.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia