Identified | കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ 2 പേരെയും തിരിച്ചറിഞ്ഞു; 'ചെവിയില്‍ ഇയർഫോണുമായി പാളത്തിലൂടെ നടന്നു'
Mar 9, 2024, 13:22 IST
കാഞ്ഞങ്ങാട്: (KasargodVartha) അതിഞ്ഞാലിൽ ട്രെയിന്‍ തട്ടി മരിച്ച രണ്ട് പേരെയും തിരിച്ചെറിഞ്ഞു. പശ്ചിമ ബംഗാള്‍ നാഥിയ നാസീര്പൂര് സ്വദേശികളായ ദീന് മുഹമ്മദ് മാലികിന്റെ മകന് സന്തുമാലിക് (32), മൊയ്തീന് ശൈഖിന്റെ മകന് ഫാറൂഖ് ശൈഖ് (23) എന്നിവരാണ് മരിച്ചതെന്ന് ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു. ഒന്നിച്ചു താമസിക്കുന്നവരെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിക്കുന്നതിനിടെയാണ് രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചതായുള്ള വിവരം ലഭിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയില്‍ എത്തി സുഹൃത്തുക്കൾ മൃതദേഹം തിരിച്ചെറിഞ്ഞു. നിര്‍മാണ തൊഴിലാളികളായ യുവാക്കൾ ജോലി കഴിഞ്ഞ് സന്ധ്യയോടെ കൊളവയലിലെ താമസസ്ഥലത്തേക്ക് പാളത്തിലൂടെ നടന്നുപോകുന്നതിനിടെ അതിഞ്ഞാല്‍ എല്‍ പി സ്കൂളിന് സമീപമാണ് ട്രെയിൻ ഇടിച്ച് മരിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും മംഗ്ളൂറു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ഒരേ സമയം രണ്ട് ഭാഗത്തേക്കും ട്രെയിൻ പോകുന്നതിനിടെയായിരുന്നു അപകടം.
യുവാക്കൾ ഇയർഫോൺ ചെവിയിൽ വെച്ച് സംസാരിച്ച് പോകുന്നതിനാൽ ലോകോ പൈലറ്റ് ഹോൺ അടിച്ചിട്ടും കേട്ടില്ലെന്നാണ് വിവരം. ഫോണുകൾ മൃതദേഹത്തിന് സമീപം പൊട്ടി ചിതറി കിടക്കുകയായിരുന്നു. ഹൊസ്ദുർഗ് ഇന്‍സ്പെക്ടര്‍ എം പി ആസാദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ആണ് മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയത്. മൃതദേഹങ്ങൾ ഉച്ചയോടെ പോസ്റ്റ് മോർടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.