city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ്- ഹാഷിഷ് വില്‍പന; കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ കൊല്ലത്ത് എക്‌സൈസിന്റെ പിടിയില്‍

കൊല്ലം: (www.kasargodvartha.com 16.07.2020) വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ്- ഹാഷിഷ് വില്‍പന നടത്തിവന്നിരുന്ന കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ കൊല്ലത്ത് എക്‌സൈസിന്റെ പിടിയിലായി. മഞ്ചേശ്വരം മച്ചംപാടിയിലെ യഅ്ക്കൂബ് (32), മുഹമ്മദ് ഹനീഫ് (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നാലു കിലോ കഞ്ചാവും അഞ്ച് ഗ്രാം ഹാഷിഷും 1.49 ലക്ഷം രൂപയും കാറും പിടികൂടി.

എക്‌സൈസ് അസി. കമ്മീഷണര്‍ ബി സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപ്, സി ഐ കൃഷ്ണകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, എമേഴ്‌സണ്‍ ലാസര്‍, സതീഷ് ചന്ദ്രന്‍, ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാറിന്റെ സ്റ്റെപ്പിനി ടയറിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കാസര്‍കോട്ടുനിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമീഷണര്‍ ബി സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തട്ടാമല പള്ളിക്ക് പുറകില്‍ ഓലിക്കര വയലിലെ ഇരുനില വാടക വീട്ടിലേക്കാണ് കഞ്ചാവ് എത്തിച്ചതെന്ന് വ്യക്തമായത്. രാത്രിയും പകലും എക്‌സൈസ് സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇവരെ വീട്ടിനുള്ളില്‍നിന്ന് പിടികൂടിയത്.

വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ്- ഹാഷിഷ് വില്‍പന; കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ കൊല്ലത്ത് എക്‌സൈസിന്റെ പിടിയില്‍


Keywords:  Kasaragod, Kerala, news, Top-Headlines, Kollam, Excise, Ganja, Manjeshwaram, 2 held with Ganja
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia