സാഹിത്യോത്സവിന് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് സ്കൂള്‍ ബസിലിടിച്ച് 2 പേര് ദാരുണമായി മരിച്ചു
Aug 26, 2017, 18:49 IST
ആദൂര്‍: (www.kasargodvartha.com 26.08.2017) ഏണിയാടിയില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേര് ദാരുണമായി മരിച്ചു. സാബിര്‍ (22), ഇര്‍ഷാദ് കര്‍ന്നൂര്‍ (22) എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് പടിയത്തടുക്ക അത്തന്ദീ റോഡിന് സമീപമാണ് അപകടമുണ്ടായത്. ഗാളിമുഖം ഖലീല്‍ സ്വലാഹ് സ്കൂള്‍ ബസ് ആണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ആദൂര്‍ എസ് ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Adhur, news, Accident, Bike-Accident, Students, Bus, 2 die in accident