city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കില്‍ പോവുകയായിരുന്ന യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടകളുടെ അക്രമണം; 2 പേര്‍ക്കെതിരെ കേസ്; പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

ബദിയടുക്ക: (www.kasargodvartha.com 23/11/2016) ബൈക്കില്‍ പോവുകയായിരുന്ന യുവാവിനേയും സഹോദരിയേയും തടഞ്ഞുനിര്‍ത്തി സദാചാര ഗുണ്ടകളുടെ അക്രമണം. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ബാറടുക്കയില്‍വെച്ചാണ് യുവാവിനും സഹോദരിക്കുംനേരെ സദാചാര ഗുണ്ടകളുടെ അക്രമം നടന്നത്.

സംഭവത്തില്‍ അര്‍ത്തിപ്പള്ളയിലെ മഞ്ചുനാഥിന്റെ പരാതിയില്‍ രൂപേഷ്, മിഥുന്‍ എന്നിവര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. സംഭവത്തിലെ പ്രതികളെ ബദിയടുക്ക സര്‍ക്കിളിന് സമീപത്തെ ഒരു കടയില്‍ ഒളുപ്പിച്ചിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് ബുധനാഴ്ച രാവിലെ 10.30 മണിയോടെ സി പി എം പ്രവര്‍ത്തകര്‍ കടയ്ക്കുമുന്നില്‍ സംഘടിക്കുകയും ബി ജെ പി പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് കൂട്ടംകൂടിനിന്നവരെ വിരട്ടിയോടിച്ചു. ഇതിന് ശേഷമാണ് പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.

സി പി എം ലോക്കല്‍ സെക്രട്ടറി പ്രകാശ് അമ്മണ്ണായ, രവീന്ദ്രന്‍ മധൂര്‍, ജഗനാഥ ഷെട്ടി, പൈക്ക ഭാസ്‌ക്കരന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. ഉപരോധം ഇപ്പോഴും തുടരുകയാണ്. വിവരമറിഞ്ഞ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സി പി എം നേതാക്കളുമായി ചര്‍ച്ചനടത്തിവരികയാണ്.
ബൈക്കില്‍ പോവുകയായിരുന്ന യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടകളുടെ അക്രമണം; 2 പേര്‍ക്കെതിരെ കേസ്; പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

Keywords:  Bike, Kasaragod, Badiyadukka, Case, police-station, Moral Police, 2 assaulted; CPM protest before police station

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia