വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍; ഓട്ടോറിക്ഷ കസ്റ്റഡിയില്‍
Jul 9, 2017, 14:15 IST
കാസര്‍കോട്: (www.kasargodvartha.com 09.07.2017) വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡുകളും കവര്‍ന്ന കേസില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ കിന്‍ഫ്ര വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും മധൂര്‍ സ്വദേശിയുമായ കെ. സതീഷിനെ (47) ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതികളായ തളങ്കര ഖാസിലൈനിലെ ഷാബിര്‍(28), തളങ്കര കെ കെ പുറത്തെ കെ എം അബ്ദുര്‍ റഹ് മാന്‍(55) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
സതീഷിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കിന്‍ഫ്രയിലേക്ക് തമിഴ്നാട്ടിലെ തുണിസഞ്ചി നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും വസ്ത്രങ്ങള്‍ കൊണ്ടുവരുന്നതിനായി ട്രെയിന്‍ കയറാന്‍ സതീഷ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തന്റെ കെ എല്‍ 14 ടി 151 നമ്പര്‍ ഇന്നോവ കാറില്‍ എത്തിയപ്പോള്‍ നാലംഗ സംഘം തടഞ്ഞുനിര്‍ത്തുകയും ബലമായി പിടിച്ച് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
ഇതിനിടയില്‍ സതീശിന്റെ കൈയ്യിലുണ്ടായിരുന്ന 5,000 രൂപയും 80,000 രൂപ വില മതിക്കുന്ന സ്വര്‍ണമാലയും മൂന്ന് എടിഎം കാര്‍ഡുകളും ലൈസന്‍സും തട്ടിയെടുത്തശേഷം തളങ്കരയിലെ വിജനമായ സ്ഥലത്ത് തള്ളുകയാണുണ്ടായത്. സതീഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുക്കുകയും ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. സി ഐയുടെ നേതൃത്വത്തില്‍ എസ് ഐ അജിത്, എ എസ് ഐ സി പ്രദീപ്കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ രാജേഷ്, ഗോകുല്‍, ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, gold, Kidnap-case, Thalangara, tradesman, arrest, Police, Robbery, Assault, Top-Headlines, 2 accused arrested for kidnapping case