city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോസ് ഹൗസില്‍ സ്ത്രീകളും പുരുഷന്‍മാരുമായി 17 ഡോക്ടര്‍മാര്‍; അത്ഭുതം കൂറി നാട്ടുകാര്‍

പെര്‍ള: (www.kasargodvartha.com 25.06.2020) എന്‍മകജെ പഞ്ചായത്തിലെ പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ റോസ് ഹൗസ് നാടിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. എന്‍മകജെ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ എ എ ആഇശ - റിട്ട. സബ് രജിസ്ട്രാര്‍ മുഹമ്മദലി ദമ്പതികളുടെ രണ്ട് മക്കളും ഭാര്യമാരും, മൂത്ത മകന്റെ ഭാര്യയും ഡോക്ടര്‍മാരാണ്. ആഇശയുടെ ചെമ്മനാട് ആലിച്ചേരി തവാട്ടില്‍ സഹോദരങ്ങളും മക്കളുമടക്കം 12 പേര്‍ ഡോക്ടര്‍മാരും, 14 പേര്‍ എഞ്ചിനീയര്‍മാരും. അഞ്ച് അധ്യാപകരും, രണ്ട് പി എച്ച് ഡി ഹോള്‍ഡര്‍മാരുമുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി പോരുന്ന ഈ കുടുംബം സാമൂഹിക-രാഷ്ട്രീയ രംഗത്തും നിറസാന്നിധ്യമാണ്.
റോസ് ഹൗസില്‍ സ്ത്രീകളും പുരുഷന്‍മാരുമായി 17 ഡോക്ടര്‍മാര്‍; അത്ഭുതം കൂറി നാട്ടുകാര്‍

ആഇശ - മുഹമ്മദലി ദമ്പതികളുടെ മുത്തമകന്‍ പി എന്‍ റിഷാദ് എം എ കന്നട ബിരുദധാരിയാണ്. ഇപ്പോള്‍ ബദിയടുക്ക ജി എച്ച് എസ് എസില്‍ അധ്യാപകനാണ്. ഭാര്യ ഡോ. ആഇശത്ത് രണ്ടാമത്തെ മകന്‍ ഡോ. നിഷാദ്, ഭാര്യ ഡോക്ടര്‍ അനീഷ, മൂന്നാമത്തെ മകന്‍ അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞ ഡോ. ഷഹനാദ് എന്നിവരെല്ലാം വൈദ്യശാസ്ത്ര രംഗത്ത് തിളങ്ങുന്നവരാണ്. ഷഹനാദിന്റെ പ്രതിശ്രുത വധുവും ഡോക്ടറാണ്. ആഇശയുടെ രണ്ടാമത്തെ സഹോദരന്‍ അബ്ദുര്‍ റസാഖിന്റെ ഒരു മകള്‍ അവസാനവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥിനിയും ഒരു മകന്‍ എഞ്ചിനീയറുമാണ്.
റോസ് ഹൗസില്‍ സ്ത്രീകളും പുരുഷന്‍മാരുമായി 17 ഡോക്ടര്‍മാര്‍; അത്ഭുതം കൂറി നാട്ടുകാര്‍

മറ്റൊരു സഹോദരന്‍ ഡോക്ടര്‍ ഷംസുദ്ദീന്റെ മകള്‍ ഡോ. സബീന. മറ്റൊരു സഹോദരന്‍ ഡോ. ഹബീബ് റഹ് മാന്‍. ഇദ്ദേഹത്തിന്റെ രണ്ടു മക്കളും വിദ്യാര്‍ത്ഥികളാണ്. മംഗളൂരു ആകാശവാണിയില്‍ തുളു, കന്നട ഭാഷകളില്‍ മിക്ക ദിവസങ്ങളിലും രാവിലെ ചിന്തന എന്ന പേരില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന എ.എ. ആഇശ കന്നട ബി.എ. ബിരുദധാരിയാണ്. ഭര്‍ത്താവ് മുഹമ്മദലിയും കന്നടയില്‍ ഡബിള്‍ എം.എ. ബിരുദധാരിയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി പേരും ആരോഗ്യ വിദ്യാഭ്യാസ, മേഖലകളില്‍ തിളങ്ങി നില്‍ക്കുന്നു.

റോസ് ഹൗസില്‍ സ്ത്രീകളും പുരുഷന്‍മാരുമായി 17 ഡോക്ടര്‍മാര്‍; അത്ഭുതം കൂറി നാട്ടുകാര്‍

അതിര്‍ത്തി പ്രദേശത്തെ വികസനം കടന്നുവരാത്ത ഗ്രാമത്തില്‍ നിന്ന് ഉന്നത ജോലികള്‍ ഓരോന്നായി കീഴടക്കുമ്പോഴും, ആഇശ പെര്‍ലയെന്ന പൊതുപ്രവര്‍ത്തക സമൂഹത്തിലെ നിരാലംബരേയും, ജനങ്ങളെയും 2001 മുതല്‍ പഞ്ചായത്തംഗമായും, വൈസ് പ്രസിഡണ്ടായും, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായും സേവിച്ചു വരികയാണ്.

റോസ് ഹൗസില്‍ സ്ത്രീകളും പുരുഷന്‍മാരുമായി 17 ഡോക്ടര്‍മാര്‍; അത്ഭുതം കൂറി നാട്ടുകാര്‍


Keywords: Kasaragod, Kerala, news, Doctor, Top-Headlines, Perla, 17 doctors in Rose house
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia