city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു

മാവേലിക്കര: (www.kasargodvartha.com 08.02.2020) കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു. കായംകുളം പത്തിയൂര്‍ക്കാല പുത്തൂര്‍ ലക്ഷം വീട് കെ കൃഷ്ണകുമാറിന്റെയും എസ് സുജമോളുടെയും മകനായ സാഹില്‍ കൃഷ്ണ(16) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് പടിഞ്ഞാറെനട തെരുവില്‍കുളത്തിലാണ് സംഭവം.

സ്‌കൂളില്‍ നടന്ന പരീക്ഷ മാര്‍ഗനിര്‍ദേശ ക്ലാസ്, ഫെയര്‍വെല്‍ ചടങ്ങ് എന്നിവയ്ക്ക് ശേഷം സാഹില്‍ കൃഷ്ണ കൂട്ടുകാര്‍ക്കൊപ്പം കുളത്തിന് സമീപം എത്തുകയായിരുന്നു. കുട്ടികളില്‍ ചിലര്‍ കുളത്തില്‍ ഇറങ്ങി നീന്തുന്നതിനിടെ കല്‍പടവില്‍ നിന്ന സാഹില്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു

സംഭവസ്ഥലത്തേക്ക് അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ എത്തിയാണ് സാഹലിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാഹില്‍ കൃഷ്ണ.

Keywords: News, Kerala, Top-Headlines, Death, Student, Friend, Hospital, Drown, School, Examination, 16 year old boy drowned while bathing in the pool with his friends in Mavelikkara    < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia